ശ്രീദേവിയുടെ മരണം: പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിൽ വ്യാജ കത്തുകൾ ; യുവതിക്കെതിരെ കുറ്റപത്രം
ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കമുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകൾ യൂഡ്യൂബ് വഴി പ്രചരിപ്പിച്ച യുവതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി ബി ഐ.
മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്നി ഷായുടെ പരാതിയെ തുടർന്ന് ഭുവനേശ്വർ സ്വദേശിനി ദീപ്തി ആർ പിന്നിറ്റിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വർഷം സി ബി ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു,.

പ്രധാനമന്ത്രിയുടെ ഓഫീസ് ( പി എം ഒ ) ഇത് സി ബി ഐക്ക് കൈമാറിയത്, ചർച്ചക്കിടെ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പ്രത്യേക കോടതിയിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി ( ക്രിമിനൽ ഗൂഢാലോചന) 465, 469, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ്തിക്കും അഭിഭാഷകനും എതിരെ കേസെടുത്തിരിക്കുന്നത്,
പ്രധാനമന്ത്രിയുടേയും പ്രതിരോധ മന്ത്രിയുടേയും വ്യാജ കത്തുകൾ സുപ്രീം കോടതിയുമായും യു എ ഇ സർക്കാരുമായും ബന്ധപ്പെട്ട വ്യാജ രേഖകൾ ദീപ്തിയും അഭിഭാഷകനും ചേർന്ന് പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ചാന്ദ്നി ഷാ പരാതി നൽകിയത്. ബോളിവുഡ് താരങ്ങളായ ശ്രീദേവി, സുശാന്ത് സിംഗ് രജ്പുത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ചർച്ചകളിൽ ദീപ്തി സജീവമായി ഉണ്ടായിരുന്നു.
2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടലിൽ ആണ് ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ - യു എ ഇ സർക്കാരുകൾ തമ്മിൽ ഒത്തുകളിയാണെന്ന് ആരോപിച്ച് ദീപ്തി രംഗത്ത് വന്നിരുന്നു. കേസെടുത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 2 ന് ഭൂവനേശ്വർ ഉള്ള ദീപ്തിയുടെ വസതിയിൽ സി ബി ഐ നടത്തിയ പരിശോധനയിൽ ഫോണുകളും ലാപ് ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടത്തു. എന്നാൽ തന്റെ മൊഴി രേഖപ്പെടുത്താതെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് നിയമപരമല്ലെന്ന് ദീപ്തി പറഞ്ഞു. കോടതിയിൽ ഹാജരാക്കുമ്പോൾ തെളിവുകൾ സമർപ്പിക്കുമെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications