കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് പ്രധാനമന്ത്രി..... മഹാസഖ്യം.. മായാവതിക്ക് എട്ടിന്റെ പണി റെഡി!! സിബിഐ കുരുക്കും!!

മായാവതിക്കെതിരെ സിബിഐ അന്വേഷണം

Google Oneindia Malayalam News

ലഖ്‌നൗ: ഗൊരഖ്പൂരിലും ഫൂല്‍പൂരിലും കിടിലന്‍ ജയം നേടിയതോടെ വലിയ സന്തോഷത്തിലായിരുന്നു ബഹുജന്‍ സമാജ് പാര്‍ട്ടിയും മായാവതിയും. നീണ്ട ഇടവേളയ്ക്ക് ശേഷം തകര്‍പ്പനൊരു ജയം ഒരുമിച്ച് നിന്ന് നേടിയതിന്റെ സന്തോഷവും അവര്‍ക്കുണ്ടായിരുന്നു. ഈ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ എസ്പിയുമായി സഖ്യം തുടരുമെന്നും മായാവതി പറഞ്ഞിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കുകയെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല.

മായാവതിയെ തേടി നല്ല കിടിലന്‍ പണിയാണ് വന്നിരിക്കുന്നത്. ഷുഗര്‍ മില്‍ അഴിമതി വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. കേസ് സിബിഐ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തെളിവില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കിയിരുന്ന കേസ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത് മായാവതി കുടുക്കാനാണെന്നാണ് സൂചന. മഹാസഖ്യത്തിനെ തുടക്കത്തില്‍ തന്നെ തകര്‍ത്തെറിയാനാണ് ബിജെപിയുടെ നീക്കം.

ദളിത് പ്രധാനമന്ത്രി

ദളിത് പ്രധാനമന്ത്രി

അഖിലേഷുമായി സഖ്യത്തിലെത്തിയതോടെ രാജ്യത്തെ ആദ്യത്തെ ദളിത് പ്രധാനമന്ത്രിയാവുക എന്ന ലക്ഷ്യമാണ് മായാവതിക്കുണ്ടായിരുന്നത്. എന്നാല്‍ ഈ മോഹം ഇനി നടക്കാന്‍ പോകുന്നില്ലെന്നാണ് മനസിലാവുന്നത്. ഷുഗര്‍ മില്‍സ് കേസില്‍ പുനരന്വേഷണം നടത്തി മായാവതിയെ കുടുക്കാനാണ് നീക്കം. മുമ്പ് മായാവതിയുടെ അടുത്ത അനുയായി ആയിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെയും അന്വേഷണമുണ്ട്. മായാവതി കര്‍ണാടകയില്‍ പോയി ബിജെപിക്കെതിരെ പ്രചാരണം നടത്തുകയും ഉത്തര്‍പ്രദേശില്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും എന്ന് ഉറപ്പിച്ച് ഘട്ടത്തിലാണ് കേസ് വീണ്ടും സജീവമായിരിക്കുന്നത്.

യോഗിയുടെ ദേഷ്യം

യോഗിയുടെ ദേഷ്യം

മായാവതിയോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുണ്ടെന്നാണ് സൂചന. തന്റെ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മായാവതിയാണെന്നും യോഗി കരുതുന്നുണ്ട്. കൈരാനയില്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ബിജെപിയുടെ കാര്യം പരുങ്ങലിലാവുമെന്ന് യോഗിക്ക് ദേശീയ നേതൃത്വം മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഈ കേസ് പുനരന്വേഷിക്കണമെന്ന് യോഗി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ അഴിമതിയാണ് ഇതെന്ന് യോഗി പറഞ്ഞു. അന്വേഷണത്തിനായി യോഗിയാണ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് സൂചന.

മഹാസഖ്യം

മഹാസഖ്യം

ബിജെപിക്കെതിരെ മഹാസഖ്യത്തെ അണിനിരത്താന്‍ മുന്നില്‍ നില്‍ക്കുന്നത് മായാവതിയാണ്. കോണ്‍ഗ്രസിനെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം ചേര്‍ക്കാന്‍ മായാവതി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിച്ചുവെന്നാണ് മായാവതിക്കെതിരെയുള്ള കേസ്്. 2010-11 വര്‍ഷത്തില്‍ നടന്ന ഈ നടപടിയിലൂടെ സര്‍ക്കാരിന് 1179 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. അതേസമയം മില്ലുകള്‍ വിറ്റഴിച്ചത് മായാവതിയുടെയും ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് നസീമുദ്ദീന്‍ സിദ്ദിഖി ആരോപിച്ചിരുന്നു.

സിദ്ദിഖി നുണയന്‍

സിദ്ദിഖി നുണയന്‍

നസീമുദ്ദീന്‍ സിദ്ദിഖി മഹാനുണയനാണെന്ന് മായാവതി പറയുന്നു. പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കാനുള്ള തീരുമാനം സിദ്ദിഖി ഒറ്റയ്‌ക്കെടുത്തതാണ്. അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മായാവതി ആരോപിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട് മായാവതി അടുത്ത ദിവസം തന്നെ വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. സിബിഐ മായാവതിക്കെതിരെ ഉടന്‍ തന്നെ എഫ്‌ഐആര്‍ തയ്യാറാക്കുമെന്നാണ് സൂചന. ഏഴു മില്ലുകള്‍ വാങ്ങിയ കമ്പനികളുമായും അവരുമായി ഇടപാടുകള്‍ നടത്തിയ രേഖകളും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിയോറി, ബറേലി, ലക്ഷമിഗഡ്, ഹര്‍ദോയ്, രാംകോല, ചിറ്റൗനി, ബാരബങ്കി എന്നിവിടങ്ങളിലെ മില്ലുകളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്.

സംസ്ഥാനത്തിന് പുറത്തുള്ളവരും

സംസ്ഥാനത്തിന് പുറത്തുള്ളവരും

സംസ്ഥാനത്തിന് പുറത്തുള്ളവരും ഈ ്അഴിമതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യുപിക്ക് പുറത്തുള്ള കമ്പനികളെയും അതിന്റെ മേധാവികളെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ രണ്ട് കമ്പനികള്‍ക്കെതിരെയെടുത്ത കേസുകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കൈമാറിയ 21 കമ്പനികളില്‍ 10 എണ്ണം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവ വിറ്റഴിച്ചതെന്ന് നേരത്തെ സിഎജി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ മുലായം സിംഗ് സര്‍ക്കാര്‍ 2004-05 വര്‍ഷത്തില്‍ 24 പഞ്ചസാര മില്ലുകള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം അഖിലേഷ് സര്‍ക്കാര്‍ മായാവതിക്കെതിരെ നടപടിയെടുക്കാത്തതും വലിയ വിവാദമായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; അഖിലേഷുമായി സഖ്യമുണ്ടാക്കാൻ മായാവതി; ആദ്യ ദളിത് പ്രധാനമന്ത്രിയാകാൻ മായാവതി!ലോക്സഭ തിരഞ്ഞെടുപ്പ്; അഖിലേഷുമായി സഖ്യമുണ്ടാക്കാൻ മായാവതി; ആദ്യ ദളിത് പ്രധാനമന്ത്രിയാകാൻ മായാവതി!

ചീഫ് ജസ്റ്റിസിന് കുരുക്ക്... ഇംപീച്ച്‌മെന്‍റുമായി കോണ്‍ഗ്രസ്!! നായിഡുവിനെതിരെ സുപ്രീം കോടതിയില്‍!!ചീഫ് ജസ്റ്റിസിന് കുരുക്ക്... ഇംപീച്ച്‌മെന്‍റുമായി കോണ്‍ഗ്രസ്!! നായിഡുവിനെതിരെ സുപ്രീം കോടതിയില്‍!!

English summary
CBI Returns to Haunt Mayawati in Sugar Mills Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X