ലാലു പ്രസാദ് നടത്തിയത് വമ്പന്‍ അഴിമതി; റെയില്‍വെ ഹോട്ടലുകള്‍ക്ക് പകരം കോടികളുടെ ഭൂമി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്ര റെയില്‍വെ മന്ത്രി ആയിരിക്കുമ്പോള്‍ ലാലു പ്രസാദ് യാദവ് നടത്തിയത് വമ്പന്‍ അഴിമതിയാണെന്ന് സിബിഐ. റെയില്‍വെയുടെ ഹോട്ടല്‍ സ്വകാര്യ കമ്പനിക്ക് നടത്തിപ്പിനായി നല്‍കിയതിലൂടെ കോടികളുടെ ഭൂമിയാണ് ലാലുവിന് പകരം ലഭിച്ചതെന്ന് സിബിഐ പറയുന്നു. പറ്റ്‌നയിലെ ഭൂമിയായിരുന്നു ലാലുവിന്റെ അടുപ്പക്കാരിനിലൂടെ കൈമാറ്റം നടത്തിയത്.

2005 ഓഗസ്ത് 25നാണ് റെയില്‍വെയുടെ ഹോട്ടലുകള്‍ സ്വകാര്യ കമ്പനിക്ക് നടത്തിപ്പിനായി നല്‍കാന്‍ റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കിയത്. റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. സുജാത ഹോട്ടലാണ് ഈ കരാര്‍ സ്വന്തമാക്കിയത്. അന്നേ ദിവസം തന്നെ ഈ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ലാലുവിന്റെ അടുപ്പക്കാരന് കൈമാറുകയായിരുന്നു.

lalu

ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനിക്കായിരുന്നു കൈമാറ്റം. സരള ഗുപ്തയാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ലാലുവിന്റെ വളരെ അടുത്തയാളും ആര്‍ജെഡി നേതാവുമായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യയാണ് സരള. ഈ കൈമാറ്റം ഹോട്ടലുകള്‍ ലഭിച്ചതിനുള്ള പാരിതോഷികമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

2014ല്‍ സരള പിന്നീട് ഈ ഭൂമി ലാലുവിന്റെ ഭാര്യ റാബ്രി ദേവിയുടെയും മകന്‍ തേജസ്വിയുടെയും പേരിലാക്കിമാറ്റി. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി എന്നിവരുടെ പേരില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവിധ വീടുകളിലും സിബിഐ റെയ്ഡ് ചെയ്തു.


English summary
CBI says firm that won railways contract sold land to Lalu Prasad’s aide
Please Wait while comments are loading...