കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത കമ്പനിയുടെ പേരില്‍ ബാങ്ക് ലോണ്‍; പണം കടത്തുന്നത് വിദേശത്തേക്ക്, വെളുപ്പിച്ചത് 2900 കോടി!!!

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പേരില്‍ വന്‍ തോതില്‍ പണം വായ്പയെടുത്ത് വിദേശത്തേക്ക് കടത്തി. നാന്നൂറോളം കമ്പനികള്‍ 2900 കോടി രൂപ വിദേശത്തേക്ക് മാറ്റിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 28 പൊതുമേഖലാ ബാങ്കുകളെയും ഒരു സ്വകാര്യ ബാങ്കിനെയും ഈ സ്ഥാപനങ്ങള്‍ വഞ്ചിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.

നികുതിവെട്ടിപ്പിനും കള്ളപ്പണ ഇടപാടുകള്‍ക്കും വേണ്ടിയാണ് കമ്പനി ഇത്തരത്തില്‍ പ്രവര്‍ത്തി ചെയ്യുന്നത്. പ്രവര്‍ത്തനമില്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെപേരില്‍ വ്യാജ ഇറക്കുമതിക്ക് പ്രതിഫലം നല്‍കുകയും ഈ പണം വിദേശത്തെത്തിക്കുകയുമാണ് ചെയ്യുന്നതെന്ന് കണ്ടെത്തി.

 വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

വായ്പയെടുത്ത് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കള്ളപ്പണമാക്കുക, ആദായനികുതി വെട്ടിപ്പ് നടത്തുക എന്നിവയാണ്. നികുതി ഇളവുള്ള വിദേശരാജ്യങ്ങളില്‍ വ്യാജ ഇറക്കുമതി ബില്ലുകള്‍ നിര്‍മ്മിച്ചശേഷം പണം കൈമാറി ഇതേ പണം വിദേശനിക്ഷേപമായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ചെയ്തിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 അന്വേഷണ ഏജന്‍സി

അന്വേഷണ ഏജന്‍സി

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ബിനാമി നിയമം തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കേസുകള്‍ കൈമാറുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

 സിബിഐ

സിബിഐ

200 ഓളം സമാനകേസുകളും സിബിഐ അന്വേഷിക്കുന്നുണ്ട്. 30000 കോടി രൂപയുടെ വന്‍ തട്ടിപ്പിലേക്കാണ് കേസുകള്‍ വഴികാട്ടുന്നത്.

 കേസ്

കേസ്

കമ്പനികളുെട പേരില്‍ ആസൂത്രിത ക്രമക്കേടിനും വഞ്ചനയ്ക്കും അഴിമതിയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

അതേസമയം തട്ടിപ്പ് നടത്തിയ കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളിലടക്കം വേരുകളുണ്ടെന്നാണ് കണ്ടെത്തല്‍. നികുതി വെട്ടിപ്പ് ഏറ്റവും സഹായകരമായ രാജ്യങ്ങളടക്കം കമ്പനികള്‍ക്ക് വേരുള്ളത് സിബിഐ സംഘത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

 സാമ്പത്തിക തട്ടിപ്പ്

സാമ്പത്തിക തട്ടിപ്പ്

സെഞ്ചുറി കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് മാത്രം 3000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു സിബിഐ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബാങ്ക് വായ്പ

ബാങ്ക് വായ്പ

98 കടലാസ് കമ്പനികള്‍ രൂപീകരിച്ച് ബാങ്ക് വായ്പകള്‍ വകമാറ്റിയാണ് സെഞ്ചുറി കമ്യൂണിക്കേഷന്‍ ഗ്രൂപ്പ് പണം തട്ടിയത്.

English summary
A complex web of 393 shell companies used for allegedly diverting funds unscrupulously to the tune of Rs 2900 crore has been unearthed by the CBI during its probe into such cases over the last three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X