കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന്, കണക്ക് പരീക്ഷ നടത്തും!!

Google Oneindia Malayalam News

ദില്ലി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പന്ത്രാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25 ന് നടത്തും. മാറ്റിവെച്ച കണക്ക് പരീക്ഷ ഹരിയാണയിലും ദില്ലിയിലും മാത്രമായാണ് നടത്തുക. എന്നാല്‍ കണക്ക് പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഈ പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈ മാസത്തില്‍ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇത് 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സിബിഎസ്ഇ പരീക്ഷയെ വിവാദത്തിലാഴ്ത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷ നടത്തിപ്പിനുള്ള പുതിയ തിയ്യതി പ്രഖ്യാപിക്കുന്നത്. സിബിഎസ്ഇ സെക്രട്ടറി അനില്‍ സ്വരൂപാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്തില്ലെന്ന് വ്യക്തമാക്കിയ സിബിഎസ്ഇ ഇന്ത്യയ്ക്ക് പുറത്ത് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസിന്റെ കണക്ക് പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയുടേയും ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നിട്ടുള്ളത്. പത്താം ക്ലാസിലേയ്കും പന്ത്രണ്ടാം ക്ലാസിലേയും ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് സിബിഎസ്ഇ വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനത്തിലെത്തുന്നത്.

cbse-

പത്താംക്ലാസ് കണക്ക് പരീക്ഷയുടെ തലേദിവസമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി കാണിച്ച് സിബിഎസ്ഇയ്ക്ക് ഇമെയില്‍ ലഭിക്കുന്നത്. ചോദ്യക്കടലാസിലെ വിവരങ്ങള്‍ പകര്‍ത്തിയെഴുതിയ നിലയിലാണ് സിബിഎസ്ഇ ചെയര്‍പേഴ്സണ് മെയില്‍ ലഭിച്ചത്. മാര്‍ച്ച് 28ന് പുലര്‍ച്ചെ 1.40നായിരുന്നു സംഭവം. എന്നാല്‍ എവിടെ നിന്നാണ് ഇത് അയച്ചതെന്ന് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഗൂഗിളില്‍ നിന്നും ക്രൈം ബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. അതേ സമയം സിബിഎസ്ഇ അധികൃതര്‍ക്കും ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രണ്ട് ദിവസം മുമ്പ് വിവരമറിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇക്കണോമിക്സ് പരീക്ഷയുടെയും രണ്ട് ദിവസം മുമ്പ് തന്നെ ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും പരീക്ഷ മാറ്റിവെച്ചില്ലെന്നുള്ള ആരോപണവും സിബിഎസ്ഇ നേരിടുന്നുണ്ട്.

English summary
The Class 12 re-exam for the economics paper will be held on 25 April but a decision on the re-exam for the Class 10 math paper will be held later, Union Education Secretary Anil Swarup announced today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X