സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ വിവാദം; മാറ്റില്ലെന്ന് ബോര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പരീക്ഷകള്‍ക്കിടയില്‍ ആവശ്യത്തിന് ഇടവേളകളില്ലെന്ന കാരണത്താല്‍ സിബിഎസിഇ 12-ാം ക്ലാസ് പരീക്ഷാ തീയതികള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും രംഗത്ത്. എന്നാല്‍ മത്സരപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഷെഡ്യൂള്‍ തയ്യാറാക്കിയതെന്ന് സിബിഎസ്ഇ വിശദീകരിച്ചു.

ലാവലിനില്‍ പിണറായി കുടുങ്ങുമോ?; ക്യാപ്റ്റന്‍ വിക്കറ്റ് തെറിക്കുന്നത് കാത്ത് പ്രതിപക്ഷം

മാര്‍ച്ച് 20ന് ഹിസ്റ്ററി പരീക്ഷയും, തൊട്ടടുത്ത ദിവസം കണക്കുമാണ് പരീക്ഷ. ഇത് വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കുമെന്നും, ഇടവേളയില്ലാത്തത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നുമാണ് പരാതി. ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലേക്കുള്ള ജോയിന്റ് എന്‍ട്രസ് പരീക്ഷയാകട്ടെ ഏപ്രില്‍ എട്ടിന് നടക്കും. ഫിസിക്കല്‍ എഡ്യുക്കേഷന്‍ പരീക്ഷയുടെ തലേദിവസമാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെഇഇ നടക്കുക. ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കാകട്ടെ ഏപ്രില്‍ 5 മുതല്‍ 7 തുടര്‍ച്ചയായി പരീക്ഷയും.

cbsestudents

ബോര്‍ഡ് പരീക്ഷയ്ക്ക് വിവിധ സ്ട്രീമുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ വിഷയങ്ങള്‍ ഓപ്ട് ചെയ്യുന്നതിനാല്‍ ഇടവേള പ്രാവര്‍ത്തികമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 200 വിഷയങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഒാപ്ഷന്‍ എടുക്കുന്നത്. സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഹ്യുമാനിറ്റിസ് വിഷയമോ, കൊമേഴ്‌സോ തെരഞ്ഞെടുക്കും. അതുകൊണ്ട് എത്ര ശ്രമിച്ചാലും ചില വിഷയങ്ങള്‍ക്ക് ഇടവേള തരപ്പെടുത്താന്‍ കഴിയില്ലെന്ന് ഇവര്‍ വിശദീകരിക്കുന്നു. അതേസമയം ഇടവേളയില്ലാതെ പരീക്ഷ നടത്തുന്നത് ഗുണകരമല്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

ചില വിഷയങ്ങള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ തയ്യാറെടുക്കാന്‍ ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് തീരെ കുറവാണ്. ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടേണ്ടി വരിക. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 12-നും, പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 4-നും അവസാനിക്കും. പേപ്പര്‍ വാല്യുവേഷന് ഇതുവഴി കൂടുതല്‍ സമയം ലഭിക്കുമെന്നാണ് സിബിഎസ്ഇ അധികൃതരുടെ കണക്കുകൂട്ടല്‍. 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി 12-ാം ക്ലാസ് പരീക്ഷ എഴുതുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CBSE defends date sheet after outcry from students

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്