പ്രീതി സിന്റക്ക് പീഡനം;സിസിടിവി ദൃശ്യങ്ങള്‍ കാണാം
മുംബൈ:ബോളിവുഡ് നടിയും ഐപിഎല്‍ ടീം ഉടമയും ആയ പ്രീതി സിന്റയെ മുന്‍കാമുകന്‍ അപമാനിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രീതിയുടെ പരാതിയില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. മുന്‍ കാമുകന്‍ നെസ് വാഡിയ ഐപിഎല്‍ മത്സരത്തിനിടെ അപമാനിച്ചു എന്നായിരുന്നു പ്രീതി സിന്റയുടെ പരാതി.
പ്രീതി സിന്റ പരാതി എഴുതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 354, 504, 506, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വാഡിയക്കെതിരെ കേസെടുത്തിരിക്കുന്നത്.

സീ ടിവിയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രീതിയും വാഡിയയും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
നെസ്സ് വാഡിയയുടെ അമ്മക്കായി റിസര്‍വ് ചെയ്ത സീറ്റില്‍ പ്രീതിയുടെ സുഹൃത്ത് ഇരുന്നതാണ് വഴക്കിന് കാരണമെന്നാണ് വിവരം. വാഡിയയുടെ അമ്മക്ക് പണ്ടേ പ്രീതിയെ ഇഷ്ടമല്ലതാനും. ഒരിക്കല്‍ സീബ്ര എന്നുവരെ അവര്‍ ബോളിവുഡ് താരത്തെ വിളിച്ചിട്ടുണ്ട്.
പ്രീതിയെ വാഡിയ ലൈംഗികമായി അപമാനിച്ചു എന്ന് പരാതിയില്‍ പറഞ്ഞിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പലരും അതിനെ ലൈംഗിക പീഡനമായിട്ടാണ് വിലയിരുത്തിയിരുന്നത്.
കഴിഞ്ഞ മെയ് 30 ന് മുംബൈ വാംഘഡെ സ്റ്റേഡയിത്തില്‍ വച്ച് നടന്ന പഞ്ചാബ് കിങ്‌സ് ഇലവന്‍- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്ലില്‍ പഞ്ചാബ് ടീമിന്റെ ഉടമയാണ് പ്രീതി സിന്റ.












Click it and Unblock the Notifications