Get Updates
Get notified of breaking news, exclusive insights, and must-see stories!

സംയമനത്തോടെ ആഘോഷിക്കണം: ഫലപ്രഖ്യാപനത്തിന് മുമ്പ് ആർജെഡി നിർദേശം

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായെങ്കിലും ഫലം വരുമ്പോൾ നിതീഷ് കുമാറിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാമെന്ന പ്രതീക്ഷയാണ് മഹഗത്ബദ്ധനുള്ളത്. ഇതേ പ്രതീക്ഷയോടെയാണ് വോട്ടെണ്ണലിനായി മഹാസഖ്യം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം വരാനിരിക്കെ പാർട്ടി പ്രവർത്ത് പ്രത്യേക നിർദേശങ്ങളാണ് മഹാസഖ്യത്തിന്റെ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി മുന്നോട്ടുവെക്കുന്നത്.'ജനങ്ങൾ വിജയിച്ചു. ജനങ്ങൾ ആഘോഷിക്കുകയും ചെയ്യും' ഈ മെസേജാണ് എല്ലാവർക്കും അയച്ചിട്ടുള്ളതെന്നാണ് ആർജെഡി ബിഹാർ യൂണിറ്റ് പ്രസിഡന്റ് ജഗ്ദാനന്ദ് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.

 പുറത്തുപോകരുത്

പുറത്തുപോകരുത്


വോട്ടെണ്ണുന്ന നവംബർ 10ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുപോകരുതെന്നാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദേശങ്ങളിലൊന്ന്. ആഘോഷവും ധീരതയും തമ്മിൽ വ്യത്യാസമുണ്ടെന്നും സിംഗ് പറഞ്ഞു. നവംബർ ഒമ്പതിന് തേജസ്വി യാദവിന്റെ പിറന്നാൾ ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തേജസ്വി യാദവിന്റെ ജന്മദിനം നേരത്തെ ആഘോഷിച്ചിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ആശംസകൾ അറിയിക്കാത്തതെന്ന ചോദ്യത്തിന് മുൻവർഷങ്ങളിലേതുപോലെ തന്നെ പിറന്നാൾ ആഘോഷിക്കുമെന്നാണ് ജഗ്ദാനന്ദ് സിംഗ് പ്രതികരിച്ചത്.

ദീപാവലിയും ഹോളിയും

ദീപാവലിയും ഹോളിയും

ഞങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചില്ല. എന്തെന്നാൽ അവർക്ക് അദ്ദേഹത്തെ ആവശ്യമില്ല. ലാലു പ്രസാദ് യാദവ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അദ്ദേഹം എപ്പോഴാണോ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് അപ്പോൾ ഞങ്ങൾ ദീപാവലിയും ഹോളിയുമെല്ലാം ആഘോഷിക്കും. ആർജെഡി ബിഹാർ യൂണിറ്റ് പ്രസിഡന്റ് ജഗ്ദാനന്ദ് സിംഗ് പറഞ്ഞു.

 സുരക്ഷിതരായിരിക്കൂ

സുരക്ഷിതരായിരിക്കൂ


തേജസ്വി യാദവിന് ജന്മദിനാംശകൾ നേരുന്നതിനായി പരസ്യമായി ഒത്തുചേരരുതെന്ന് അനുയായികളോടും അഭ്യുതയ കാംഷികളോടും ആർജെഡി ട്വിറ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിൽ സുരക്ഷിതരായിരിക്കാനും പരസ്യമായി പിറന്നാൾ ആശംസ നേരാനും ആർജെഡി നിർദേശിച്ചിട്ടുണ്ട്.

സംയമനത്തോടെ നേരിടണം

സംയമനത്തോടെ നേരിടണം

നവംബർ 10ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നാലും അത് സംയമനത്തോടെയും ലാളിത്യത്തോടെയും മര്യാദയോടെയും തന്നെ സ്വീകരിക്കാൻ തയ്യാറാവണം. അനുചിതമായ രീതിയിൽ പടക്കം പൊട്ടിക്കുകയോ വെടിവെയ്പ് നടത്തുകയോ, എതിരാളികളുമായോ അവരുടെ അനുയായികളുമായോ മോശമായി പെരുമാറാനോ പാടില്ലെന്നും ആർജെഡി ഔദ്യോഗിക ട്വിറ്റർ പേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+