കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ കേന്ദ്രം; പ്രക്ഷോഭത്തെ നേരിടാന്‍ തുറന്ന കത്ത്‌

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ രാജ്യവ്യാപകമായി ബിജെപി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി എട്ട്‌ പേജടങ്ങിയ കത്ത്‌ പുറത്തിറക്കി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍. ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കള്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ്‌ കര്‍ഷകര്‍ക്കെഴുതിയ 8 പേജുള്ള കത്ത്‌ നരേന്ദ്ര തോമര്‍ പുറത്തിറക്കിയത്‌. കേന്ദ്ര മന്ത്രി അമിത്‌ ഷാ , കേന്ദ്ര മന്ത്രിസഭാംഗങ്ങളായ പീയുഷ്‌ ഗോയല്‍, നിര്‍മല സീതാരാമന്‍, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ്‌ കത്ത്‌ പുറത്തിറക്കിയത്‌.

കത്തില്‍ കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും പ്രക്ഷോഭം നടത്തുന്ന കര്‍ഷകരപ്പറ്റിയുമുള്ള ആശങ്ക കേന്ദ്ര കൃഷി മന്ത്രി രേഖപ്പെടുത്തുന്നു. എല്ലാവരും ഈ കത്തു വായിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു. രാജ്യത്ത്‌ സാധിക്കുന്ന എല്ലാ ജനങ്ങളിലേക്കും ഈ കത്ത്‌ എത്തിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്‌ ചെയ്‌തു.കത്തില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി സന്ധി ചര്‍ച്ച തുടരും എന്ന്‌ വ്യക്താമാക്കുന്ന കേന്ദ്രം, എന്നാല്‍ പ്രതിപക്ഷ അജണ്ടകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും പറയുന്നു.

farmer prtest

പരിഷ്‌കരിച്ച കാര്‍ഷിക ബില്ലിനെ വളച്ചൊടിച്ച്‌ കര്‍ഷകരെ തെറ്റിധരിപ്പിക്കാനാണ്‌ കര്‍ഷകരുടെ ശ്രമം. കഴിഞ്ഞ 20,25 വര്‍ഷമായി എതെങ്കിലും കര്‍ഷക നേതാക്കളോ, സംഘടനകളോ കര്‍ഷകര്‍ക്ക്‌ നല്ല രീതിയിലുള്ള വരുമാനം ലഭിക്കണമെന്ന്‌ ഒരു ആവശ്യം പോലും ഉന്നയിച്ചിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
പുതിയ കാര്‍ഷിക ബില്‍ കാര്‍ഷിക മേഖലക്ക്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കും. കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വരുമാനം നേടാന്‍ ഈ ബില്‍ സഹായകരമാകും. കര്‍ഷകരെ കബളിപ്പിക്കുന്ന ഇടനിലക്കാരില്‍ നിന്നും കഷകരെ രക്ഷിക്കാന്‍ സാഹായകരമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെവിടെയും കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഉല്‍പ്പന്നം നേരിട്ട്‌ വില്‍ക്കാന്‍ അവസരം ലഭിക്കുമെന്നും കത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്ക്‌ തങ്ങളുടെ വിളകളില്‍ താങ്ങുവില ഉറപ്പാക്കും. എപിഎംസി ശക്തമാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഭൂമി നഷ്ടമോകുമോ എന്ന ആശങ്കക്കും കത്തില്‍ കേന്ദ്രം മറുപടി പറയുന്നുണ്ട്‌. കര്‍ഷകര്‍ക്ക്‌ ഒരിഞ്ച്‌ സ്ഥലം പോലും പുതിയ കര്‍ഷകബില്ല്‌ മൂലം നഷ്ടപ്പെടില്ലെന്ന്‌ കത്തില്‍ വ്യക്തമാക്കുന്നു.
കര്‍ഷക പ്രക്ഷോഭം നേരിടാന്‍ 10 പദ്ധതികളടങ്ങിയ വലിയ പദ്ധതിക്കാണ്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്‌. രാജ്യവ്യാപകമായി ജനങ്ങളുടെ അഭിപ്രായം തേടും, കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും പുതിയ കാര്‍ഷിക ബില്ലിന്റെ ഗുണങ്ങളേപ്പറ്റി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 700 ജില്ലകളില്‍ സംസാരിക്കും എന്നിങ്ങനെയാണ്‌ പദ്ധതി.

Recommended Video

cmsvideo
മോദിയും സുപ്രീം കോടതിയും തമ്മില്‍ വാക്‌പോര് | Oneindia Malayalam

അതേ സമയം കര്‍ഷപ്രക്ഷോഭം സംബന്ധിച്ച്‌ തൂരുമാനം എടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കാര്‍ഷിക മേഖലയില്‍ അറിവുള്ള ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ്‌ തീരുമാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ ചര്‍ച്ച നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡ പറഞ്ഞു.

English summary
central agriculture minister Narendra Tomar published 8 page letter to defend farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X