Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കൂടുന്നു, കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുക; സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാരിന്റെ കത്ത്. കൊവിഡ് കൈകാര്യം ചെയ്യുന്നതിനായി ജില്ലാ, ഉപജില്ലാ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സ്റ്റാഫുകള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ടതുണ്ട്. കണ്‍ട്രോള്‍ റൂമുകളിലെ ആളുകള്‍ക്കനുസരിച്ച് സേവനം സുഗമമക്കാന്‍ ഫോണ്‍ കണക്ഷനുകളും അനുവദിക്കണം.

ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപനം ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി. വ്യാഴാഴ്ച കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി കമ്പ്യൂട്ടറുകളുടെയും ബ്രോഡ്ബാന്‍ഡിന്റെയും സഹായം കണ്‍ട്രോള്‍ റൂമുകള്‍ക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

covid 19

സ്വന്തം അധികാരപരിധിയിലെ ഹോം ഐസൊലേഷനില്‍ കഴിയുന്ന എല്ലാ രോഗികളുടെയും ദൈനംദിന സ്റ്റാറ്റസ് റിപ്പോര്‍ട്ട് ക്രോഡീകരിച്ച് അതത് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുക എന്നതാണ് ഈ കണ്‍ട്രോള്‍ റൂമുകളുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്.

എല്ലാ സമയത്തും പരസ്പരം സമ്പര്‍ക്കം പുലര്‍ത്താനും പൗരന്മാര്‍ക്ക് തടസ്സങ്ങളില്ലാത്ത സേവനങ്ങള്‍ നല്‍കാനും കഴിയുന്ന വിവിധ തലത്തിലുള്ള നിയന്ത്രണത്തിനായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസുകളുടെ എണ്ണത്തിന് അനുസരിച്ച് രോഗികള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം താഴെ പറയുന്ന തരത്തിലായിരിക്കും.

1. കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ ഡാറ്റ കണ്‍ട്രോള്‍ റൂമുകളില്‍ ഉണ്ടായിരിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നവര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും

2. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകളുടെ ലഭ്യത കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിക്കും. ക്ലിനിക്കല്‍ ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് കിടക്കകളുടെ ലഭ്യത അനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കും.

3.രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതിന് മുറികള്‍ സുതാര്യമായ സംവിധാനം ഉറപ്പാക്കും.

4. ഓരോ പ്രദേശത്തേയും കേസുകള്‍ക്കനുസരിച്ച് ഓരോ കണ്‍ട്രോള്‍ റൂമിലും ആവശ്യാനുസരണം രോഗികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ആംബുലന്‍സുകളും അനുവദിക്കും.

5. ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ അവരുടെ അവസ്ഥ പതിവായി നിരീക്ഷിക്കുന്നതിന് പുറത്തേക്ക് വിളിക്കാനും കണ്‍ട്രോള്‍ റൂമുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+