Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ റേഷൻ ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ; ചെലവ് രണ്ട് ലക്ഷം കോടി രൂപ

ദില്ലി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെയായിരുന്നു പദ്ധതി അവസാനിക്കേണ്ടിയിരുന്നു. എന്നാൽ 2023 ഡിസംബര്‍ വരെ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു.

എൺപത് കോടി ആളുകൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുക. രാജ്യത്തെ ദരിദ്ര ജനങ്ങൾക്കുള്ള പുതുവർഷ സമ്മാനമാണ് എന്നാണ് തീരുമാനത്തെ കേന്ദ്രസർക്കാർ വിശേഷിപ്പിച്ചത്. പദ്ധതിക്കായി പ്രതിവർഷം 2 ലക്ഷം കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കുക.

page-1637814643.jpg -Prop

അതേസമയം ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴിയുള്ള പെൻഷൻ നിരക്ക് ഉയർത്താനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭായോഗത്തിൽ ധാരണയായി.യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ, ഭിന്നശേഷിയുള്ളവർ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുക.

25.13 ലക്ഷത്തിലധികം (4.52 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ) പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ശരാശരിയില്‍ കൂടുതല്‍ പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ പെന്‍ഷന്‍ നിലനിര്‍ത്തും.കുടിശ്ശിക നാല് അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി നല്‍കും. സ്പെഷ്യല്‍/ ലിബറലൈസ്ഡ് ഫാമിലി പെന്‍ഷന്‍, ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ കുടുംബ പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡുവായി കുടിശ്ശിക നല്‍കും.ക്ഷാമബത്തയിലെ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള അധിക വാര്‍ഷിക ചെലവ് 31% എന്നത് ഏകദേശം 8450 കോടി രൂപയായാണ് സർക്കാർ കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+