കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഷിമഠില്‍ അടിയന്തര ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍; അവലോകനയോഗം ചേര്‍ന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വിള്ളലില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും വേണ്ട പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധി നേരിടാന്‍ വിദഗ്ധര്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുകയാണ് എന്ന് അധികൃതര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ജോഷിമഠിലും പരിസരങ്ങളിലും ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമി തകര്‍ച്ചയ്ക്ക് കാരണമാകുംഎന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

SADADS

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എന്‍ ഡി ആര്‍ എഫ്) ഒരു ടീമും സംസ്ഥാന ദുരന്ത സേനയുടെ നാല് ടീമുകളും ജോഷിമഠില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്.

വ്യക്തവും സമയബന്ധിതവുമായ പുനര്‍നിര്‍മ്മാണ പദ്ധതി തയ്യാറാക്കണം എന്നും തുടര്‍ച്ചയായ ഭൂകമ്പ നിരീക്ഷണം നടത്തണം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ജോഷിമഠിനായി ഒരു റിസ്‌ക് സെന്‍സിറ്റീവ് നഗര വികസന പദ്ധതിയും വികസിപ്പിക്കണം എന്നും പ്രസ്താവനയില്‍ പറഞ്ഞു.

'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറിയും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗങ്ങളും നാളെ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ

അതേസമയം ദുരിതബാധിത പ്രദേശങ്ങള്‍ ന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈദരബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് എന്നിവയോട് സാറ്റലൈറ്റ് ഇമേജറിയിലൂടെ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!

സംസ്ഥാനത്ത് ഇതിനോടകം 600 ലേറെ കുടുംബങ്ങളെ ദുരന്തം ബാധിച്ചിട്ടുണ്ട്. അതിശൈത്യത്തിനിടെ വീട് നഷ്ടപ്പെട്ടത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ ചമോലി ജില്ലയിലെ ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ചാര്‍ധാം ഓള്‍ - വെതര്‍ റോഡ് (ഹെലാംഗ്-മാര്‍വാരി ബൈപാസ്), എന്‍ ടി പി സിയുടെ ഹൈഡല്‍ പദ്ധതി തുടങ്ങിയ മെഗാ പ്രോജക്ടുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ ഒന്നാണ് ജോഷിമഠ്.

English summary
Central government offers rescue help in Joshimath and immediate intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X