കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരുമായി ഇന്ന് കേന്ദ്രസർക്കാരിന്റെ നിർണായക ചർച്ച; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ

Google Oneindia Malayalam News

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാന അതിർത്തിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാനായി കർഷകരുമായി ഇന്ന് കേന്ദ്രസർക്കാർ ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിനാണ് ചർച്ച.ഇത് കേന്ദ്രസർക്കാർ കർഷകരുമായി നടത്തുന്ന ആറാമത്തെ ചർച്ചയാണ്.തങ്ങൾ മുന്നോട്ട് വെച്ച നാല് ആവശ്യങ്ങളിൽ ഊന്നിയാകണം ചർച്ച എന്നതാണ് കർഷക സംഘടനകളുടെ ആവശ്യം.

Recommended Video

cmsvideo
Central government and farmers' sixth meeting

കർഷകരുടെ എല്ലാ ആവശ്യങ്ങളും കേൾക്കാനും വിഷയത്തിൽത തുറന്നമനസോടെ ചർച്ച ചെയ്യാനും തയ്യാറാണെന്നാണ് കേന്ദ്ര സെക്രട്ടറി സഞ്ജയ് അഗർവാൾ സംഘടനകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മൂന്ന് കാർഷിക നിയമങ്ങൾ, എം‌എസ്‌പി അടിസ്ഥാനമാക്കിയുള്ള സംഭരണം, ദേശീയ തലസ്ഥാന മേഖലയിലെ വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ, വൈദ്യുതി ഭേദഗതി ബിൽ 2020 എന്നിവയടക്കം കർഷകരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി ചർച്ചചെയ്യുമെന്ന് അഗർവാൾ പറഞ്ഞിരുന്നു.

farmers6-1606536404

അതേസമയം കാർഷിക ഭേദഗതി നിയമങ്ങൾ പിൻവലിക്കുക,സൗജന്യ വൈദ്യുതി,താങ്ങുവില ഉറപ്പാക്കുക,വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത്. ഇവ നാലും അംഗീകരിക്കുകയാണെങ്കിൽ സമരം അവാസനിപ്പിക്കാമെന്നാണ് സംഘടനകൾവ്യക്തമാക്കുന്നത്.എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെയുള്ള മൂന്ന് ആവശ്യങ്ങളും അംഗീകരിക്കാമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.നിയമം പിൻവലിക്കാൻ തയ്യാറായില്ലേങ്കിൽ പിന്നോട്ടില്ലെന്നും കർഷകർ ആവർത്തിക്കുന്നു.

നേരത്തേ ഡിസംബർ 8 നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കർഷക സംഘടനകളുടെ 13 പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ചർച്ചയിൽ സമവായം ഉണ്ടായില്ല. അതേസമയം പുതുവർഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

മാണി സി കാപ്പന് പതിനൊന്നര കോടി കടമെന്ന് പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍; അയാളെ വെറുതെ വിടണംമാണി സി കാപ്പന് പതിനൊന്നര കോടി കടമെന്ന് പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍; അയാളെ വെറുതെ വിടണം

'കാപ്പന്റെ കാര്യം ജോസഫ് കേറ്റിയടിച്ചതാണ്... യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫ് ആണോ?' ആഞ്ഞടിച്ച് ജോർജ്ജ്'കാപ്പന്റെ കാര്യം ജോസഫ് കേറ്റിയടിച്ചതാണ്... യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫ് ആണോ?' ആഞ്ഞടിച്ച് ജോർജ്ജ്

English summary
Central government's crucial discussion with farmers today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X