Get Updates
Get notified of breaking news, exclusive insights, and must-see stories!

5000 കോടി കൊടുക്കാമെന്ന് കേന്ദ്രസർക്കാർ; വാങ്ങിക്കൂടെയെന്ന് സുപ്രീം കോടതി, തള്ളി കേരളം

‍ഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിനു 5,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. അതേസമയം കർശന വ്യവസ്ഥകളോടെയായിരിക്കും ഇതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളി. 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

'5000 കോടി കൊണ്ട് ഒന്നുമാകില്ല, കുറഞ്ഞത് 10,000 കോടിയെങ്കിലും വേണം, ഹർജി തള്ളുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രസർക്കാർ തുക നൽകാമെന്ന് പറയുന്നത്', സിബൽ പറഞ്ഞു. നിതി ആയോഗിൻ്റെ ശിപാർശ പ്രകാരം ഈ പണം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്, അത്തരം നടപടി തത്ത്വങ്ങൾ ലംഘിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

sc1-1

നിയമപ്രകാരം ഈ തുക കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ട്. പണം അനുവദിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സർക്കാർ പോകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചൂടെയെന്നായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം.

1000 കോടി നിങ്ങൾ ആവശ്യപ്പെട്ടോളൂ, എന്നാൽ അതിനിടയിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന 5,000 കോടി നിങ്ങൾക്ക് സ്വീകരിച്ചൂടെയെന്ന് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു ഇതിന് കേരളത്തിന്റെ മറുപടി. മാത്രമല്ല കർശന വ്യവസ്ഥകളോടെയാണ് തുക നൽകാമെന്ന് വ്യക്തമാക്കിയതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്തിന്റെ മുൻകാല ചെലവ് രീതികൾ കണക്കിലെടുക്കുമ്പോൾ സർക്കാർ ആവശ്യപ്പെടുന്ന തുക മതിയാകില്ലെന്നും കേരളത്തിലെ ജനങ്ങളാണ് ഇതുമൂലം കഷ്ടപ്പെടുകയെന്നും അഡീഷ്ണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ആദ്യ ഒമ്പത് മാസത്തേക്ക് അവരുടെ കൈവശം 21,664 കോടി രൂപ മാത്രമേ ഉണ്ടാകൂ. ഈ തുകയിൽ 15,000 കോടി മുൻകൂറായി നൽകിയാൽ 6,664 കോടി രൂപയായിരിക്കും ബാക്കിയുണ്ടാകുക.സംസ്ഥാന സർക്കാരിന് ഇത് കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടാകും. പ്രത്യേകിച്ച് മുൻകാല ചെലവുകളുടെ പാറ്റേൺ കണക്കിലാക്കുമ്പോൾ',സിഎജി പറഞ്ഞു. കേരളത്തിന് പരമാവധി തുക കൊടുത്ത് കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം കോടതിയിൽ കേന്ദ്രം പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളൊന്നും കൂടുതൽ തുക ആവശ്യപ്പെടുന്നില്ലെന്നും കേരളം മാത്രമാണ് ആവശ്യം ഉന്നയിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയത്. അടുത്ത വ്യാഴാഴ്ച കേസിൽ വിശദമായ വാദം കേൾക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+