• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോണ്‍ മറ്റ് വകഭേദങ്ങളെക്കാള്‍ മൂന്ന് മടങ്ങ് ശക്തം; നിയന്ത്രണം ശക്തമാക്കണമെന്ന് കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: മറ്റ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമൈക്രോണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അത്‌കൊണ്ട് തന്നെ രാജ്യത്തെ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും കരുതിയിരിക്കാനും മുന്‍ കരുതല്‍ സ്വീകരിക്കാനും നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം; നാല് ദിവസം ജോലി, പുതിയ ശമ്പളഘടനഅടുത്ത വര്‍ഷം മുതല്‍ തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം; നാല് ദിവസം ജോലി, പുതിയ ശമ്പളഘടന

കോവിഡ് വാര്‍ റൂമുകള്‍ ആരംഭിക്കാനും, കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശകലനം ചെയ്യണമെന്നും ജില്ലാ തലത്തിലും, പഞ്ചായത്ത് തലത്തിലും കോവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു.

1

ശാസ്ത്രീയ തെളിവുകള്‍ പ്രകാരം മറ്റ് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്ന് മടങ്ങ് പകരാന്‍ സാധ്യതയുള്ള വകഭേദമാണെന്നാണ് പറയപ്പെടുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതിനാല്‍, ഇതിലും വലിയ ദീര്‍ഘവീക്ഷണവും ഡാറ്റ വിശകലനവും ചലനാത്മകമായ തീരുമാനങ്ങളെടുക്കലും കര്‍ശനവും വേഗത്തിലുള്ള നിയന്ത്രണ നടപടികളും പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും ആവശ്യമാണെന്നും സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും ജില്ലാ തലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയിലും ആയിരിക്കണമെന്നും കത്തില്‍ പറയുന്നു.

പുതുവത്സരാഘോഷം പുറത്ത് വേണ്ട അകത്ത് മതി; കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍പുതുവത്സരാഘോഷം പുറത്ത് വേണ്ട അകത്ത് മതി; കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍

2

കൂടാതെ, നിയന്ത്രണങ്ങള്‍, ഐസൊലേഷന്‍, പരിശോധന, ട്രാക്കിംഗ്, നിരീക്ഷണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. നിയന്ത്രണവുമായി ബന്ധപ്പെട്ട് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വലിയ പൊതുയോഗങ്ങള്‍, വിവാഹങ്ങള്‍, ശവസംസ്‌കാര ചടങ്ങുകള്‍ എന്നിവ നിയന്ത്രിക്കാനും ഓഫീസുകളില്‍ പോകുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയോ പൊതുഗതാഗതം പ്രയോജനപ്പെടുത്തുകയോ ചെയ്യണമൈന്നും ഭൂഷണ്‍ അയച്ച കത്തില്‍ പറയുന്നു.

3

കോവിഡ് പോസിറ്റീവ് കേസുകളുടെ എല്ലാ പുതിയ ക്ലസ്റ്ററുകളുടെയും കാര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബഫര്‍ സോണുകള്‍ എന്നിവയുടെ വേഗത്തിലുള്ള അറിയിപ്പ് നടത്തണമെന്നും നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണിന്റെ കര്‍ശനമായ പരിധി നിയന്ത്രണം ഉറപ്പാക്കണമെന്നും എല്ലാ ക്ലസ്റ്റര്‍ സാമ്പിളുകളും ജനിതക പരിശോധനക്കായി ലാബിലേക്ക് അയക്കണമെന്നും കത്തില്‍ പറയുന്നു.

ആലപ്പുഴ രഞ്ജിത് വധം; കുടുംബത്തിന് പണപ്പിരിവുമായി ബിജെപി, പോലീസിന് വിമര്‍ശനംആലപ്പുഴ രഞ്ജിത് വധം; കുടുംബത്തിന് പണപ്പിരിവുമായി ബിജെപി, പോലീസിന് വിമര്‍ശനം

4

കൂടാതെ ഒമൈക്രോണ്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കിടക്ക കപ്പാസിറ്റി, ആംബുലന്‍സുകള്‍, രോഗികളെ തടസ്സമില്ലാതെ മാറ്റുന്നതിനുള്ള സംവിധാനം, ഓക്‌സിജന്‍ ഉപകരണങ്ങളുടെ ലഭ്യതയും പ്രവര്‍ത്തന സന്നദ്ധതയും, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഒന്നും രണ്ടും ഡോസ് കവറേജ് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള ജില്ലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളില്‍ ഉടനീളം 100% വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും വീടുതോറുമുള്ള വാക്‌സിനേഷന്‍ കാമ്പയിന്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത
  5

  ഇന്ത്യയില്‍ നിലവില്‍ 200 ഒമൈക്റോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 54 കേസുകള്‍ വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്ഥാനില്‍ 18, കേരളത്തില്‍ 15, ഗുജറാത്തില്‍ 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്ന് 5,326 പുതിയ കേസുകള്‍ രേഖപ്പെടുത്തി. അതില്‍ 581 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കേസാണ് ഇന്്‌ന രേഖപ്പെടുത്തിയത്. കഴിഞ്ഞ 54 ദിവസമായി പുതിയ കേസുകളുടെ പ്രതിദിന വര്‍ദ്ധനവ് 15,000 ല്‍ താഴെയാണ്. സജീവമായ കോവിഡ് കേസുകള്‍ 79,097 ആയി കുറഞ്ഞു, ഇത് മൊത്തം അണുബാധകളുടെ 0.23 ശതമാനമാണ് - 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

  'മക്കളുടെ ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടു'; അഖിലേഷിന്റെ ആരോപണത്തിന് പിന്നാലെ പ്രിയങ്കഗാന്ധി'മക്കളുടെ ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടു'; അഖിലേഷിന്റെ ആരോപണത്തിന് പിന്നാലെ പ്രിയങ്കഗാന്ധി

  English summary
  central health ministry give Caution against omicron in states
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X