കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിന് കേരള മോഡൽ മാതൃകയാക്കണം, സംസ്ഥാനങ്ങളോട് കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല എക്കാലവും ആഗോളതലത്തിലടക്കം കൈയടി നേടിയിട്ടുളളതാണ്. നിപ്പ കാലത്തും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം ഒരു പിടി മുന്നിലാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള മോഡല്‍ പ്രതിരോധ പ്രവര്‍ത്തനം നടപ്പിലാക്കണം എന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കേരളം കൈക്കൊണ്ട മുന്‍കരുതല്‍ നടപടികള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് എന്നാണ് വാഷിംഗ്ടണ്‍ പോസ്്റ്റിലെ ലേഖനത്തില്‍ പറയുന്നത്.

Corona

രോഗം കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള നടപടികളും ജനങ്ങളുടെ സഹകരണവും അടക്കം കൈയ്യടി നേടുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കം സമൂഹ അടുക്കളകള്‍ വഴി സര്‍ക്കാര്‍ ഭക്ഷണം എത്തിക്കുന്നു. കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കേരള സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കി എന്ന ക്രെഡിറ്റും കേരളത്തിന് സ്വന്തം. ഇതുവരെ 3 പേര്‍ മാത്രമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. അവര്‍ തന്നെ പ്രായാധിക്യവും മറ്റ് പല ഗുരുതര അസുഖങ്ങളും ഉളളവരായിരുന്നു. മരണ നിരക്ക് കുറവാണ് എന്നത് മാത്രമല്ല കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവിന് തെളിവ്. ഓരോ ദിവസം കൊവിഡ് രോഗം മുക്തമായി ആശുപത്രി വിടുന്നവരുടെ എണ്ണവും കൂടുതലാണ്.

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 7 പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 19 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 228 ആയി. രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടാനാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'വൈറസിന്റെ ആകൃതി, കൊറോണയ്ക്ക് ഉമ്മത്തിൻ കായ ഒറ്റമൂലി', മണ്ടത്തരങ്ങൾക്ക് ഇരയാകരുത്!'വൈറസിന്റെ ആകൃതി, കൊറോണയ്ക്ക് ഉമ്മത്തിൻ കായ ഒറ്റമൂലി', മണ്ടത്തരങ്ങൾക്ക് ഇരയാകരുത്!

മഞ്ജു വാര്യർ ഇങ്ങോട്ട് വിളിച്ചു, പിറ്റേ ദിവസം പണമെത്തി! ലേഡി സൂപ്പർസ്റ്റാറിന് കയ്യടിമഞ്ജു വാര്യർ ഇങ്ങോട്ട് വിളിച്ചു, പിറ്റേ ദിവസം പണമെത്തി! ലേഡി സൂപ്പർസ്റ്റാറിന് കയ്യടി

English summary
Centre asks state governments to copy Kerala Model of Covid prevention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X