കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

857 സൈറ്റുകളും ഉടന്‍ കിട്ടും!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അശ്ലീല സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 857 വെബ്‌സൈറ്റുകള്‍ക്കാണ് വിലക്ക് വീണിട്ടുള്ളത്. അശ്ലീല സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിച്ച സൈറ്റുകള്‍ താമസിയാതെ ലഭ്യമാകും എന്നാണ് അറിയുന്നത്.

ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുളള ഒരു ദീര്‍ഘദൂര പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ടെലകോം മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചെയ്യുന്നത്.

porn

രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഒരു ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണമില്ലാത്ത അശ്ലീല വെബ്‌സൈറ്റുകള്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് എന്നും ഇത് അടിയന്തിരമായി പിരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് നീരിക്ഷിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് താല്‍ക്കാലിക നടപടി എന്ന നിലയ്ക്ക് 857 അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടത്. പ്രോക്‌സി സെര്‍വറുകളും വി പി എന്നും ഉപയോഗിച്ച് ഈ സൈറ്റുകള്‍ കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിലക്ക് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി കാണാനാകില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

English summary
The government clarified that its move to ban 857 adult content websites is temporary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X