കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫഷണല്‍ ജോലി വിട്ട് ചായക്കട തുടങ്ങിയ യുവ എഞ്ചിനീയര്‍മാര്‍ കോടീശ്വരന്മാരായി

  • By Anwar Sadath
Google Oneindia Malayalam News

ബറേലി: ഉയര്‍ന്ന കമ്പനികളില്‍ താരതമ്യേന മോശമല്ലാത്ത ശമ്പളത്തില്‍ ജോലി ലഭിച്ചാലും ചെറുകിട സ്ഥാപനങ്ങള്‍ തുടങ്ങി വിജയത്തിലെത്തിക്കുന്ന യുവ എഞ്ചിനീയര്‍മാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഐടി അധിഷ്ടിത സ്റ്റാര്‍ട്ടപ്പുകളും മറ്റു ചെറികിട ബിസിനസുകളും തുടങ്ങി വിജയപഥത്തിലെത്തിയവര്‍ അനേകരാണ്.

ഇവരുടെ പേരുകള്‍ക്കൊപ്പം ചേര്‍ക്കാവുന്ന രണ്ടപേരാണ് ഉത്തര്‍ പ്രദേശിലെ അഭിനവ് ടെന്‍ഡന്റെയും പര്‍മീത് ശര്‍മയുടെയും. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നുള്ള ചിന്തയും വേറിട്ട വഴികളുമാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. തങ്ങളുടെ പഠനവുമായി യൗതൊരു ബന്ധമില്ലാത്ത ചായക്കടയാണ് ഇവര്‍ ആരംഭിച്ച് വന്‍ വിജയത്തിലെത്തിച്ചത്.

note

കേവലം 1 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014ല്‍ തുടങ്ങിയ ഇവരുടെ ചായക്കട ഇന്ന് വര്‍ഷം ഒരു കോടി രൂപയ്ക്കുമേലെ വരുമാനമുണ്ടാക്കിക്കൊടുക്കുന്നു. മാത്രമല്ല, 35 പേര്‍ക്ക് ഇവര്‍ ജോലി നല്‍കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ബറേലിയില്‍ മാത്രം ഇവരുടെ 6 ഔട്ട്‌ലറ്റുകളുണ്ട്. മൂന്നെണ്ണം നോയിഡയിലും. കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ അടുത്തതന്നെ തുടങ്ങുമെന്ന് ഇരുവരും പറഞ്ഞു.

പ്രൊഫഷണലുകള്‍ പരീക്ഷിച്ചു നോക്കാത്ത വഴിയിലേക്കിറങ്ങിയത് തികച്ചും ആത്മവിശ്വാസത്തോടെയാണ് ഇവര്‍ പറയുന്നു. മികച്ച മുന്നൊരുക്കം നടത്തുകയും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ ഏതൊരാള്‍ക്കും തങ്ങളുടെ മേഖലയില്‍ ശോഭിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് മികച്ച മാതൃകയാകാന്‍ കഴിഞ്ഞതില്‍ തികച്ചും സന്തോഷവാന്‍മാരാണ് ഇവര്‍.

English summary
Chaiwalas Bareilly engineers with 1.2 cr turnover, Bareilly engineers tea stall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X