മുനിസിപ്പൽ കോർപ്പറേഷൻ ഭരണം; കിങ് മേക്കറായി കോൺഗ്രസ്..ആം ആദ്മിയുമായി കൈകോർക്കുമോ?
ചണ്ഡീഗഡ്; ചണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആകെയുള്ള 35 സീറ്റിൽ 14 സീറ്റുകൾ നേടിയാണ് ഭരണകക്ഷിയായ ബി ജെ പിയെ ആപ് താഴെയിറക്കിയത്. 27.13 ശതമാനം വോട്ടുകളാണ് പാർട്ടി സ്വന്തമാക്കിയത്. എന്നാൽ മാന്ത്രിക സംഖ്യ തൊടാൻ നാല് സീറ്റുകളുടെ കുറവ് ആം ആദ്മിക്കുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി ആം ആദ്മി സഖ്യത്തിലെത്തി ഭരണം പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിശദമായി വായിക്കാം

ബി ജെ പിയായിരുന്നു ചണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ ഭരിച്ചിരുന്നത്. നേരത്തേ 26 സീറ്റുണ്ടായിരുന്ന കോർപറേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടിയായിരുന്നു ബി ജെ പിയുടെ വിജയം. ഇത്തവണ ചില പഞ്ചായത്തുകൾ കൂടി നഗരസഭയുടെ ഭാഗമാക്കിയിരുന്നു. എ എ പി മുന്നേറ്റത്തിൽ ബി ജെ പിയുടെ വൻമരങ്ങളെല്ലാം കടപുഴകി വീണു.

ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. നിലവിലെ മേയറായ രവികാന്ത് ശർമ, മുൻ മേയർ ദവേശ് മൗദ്ഗിൽ എന്നിവരെല്ലാം പരാജയം രുചിച്ചിരുന്നു.
പാർട്ടിക്ക് 8 സീറ്റാണ് ഇക്കുറി നഷ്ടമായത്. ജയിക്കാനയത് 12 വാർഡികളിലായിരുന്നു. ലഭിച്ചത് 29. 5 ശതമാനം വോട്ടുകളും.

സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിന് ലഭിച്ചത് എട്ട് സീറ്റുകൾ ആണ്. 29.87 ശതമാനം വോട്ടുകളും കോൺഗ്രസിന് നേടാൻ സാധിച്ചു. കഴിഞ്ഞ തവണ നാല് സീറ്റുകളിലായിരുന്നു വിജയം. ശിരോമണി അകാലി ദളിന് ഒരു സീറ്റും നേടാനായി.
അതേസമയം പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള ട്രെയിലറാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ വിജയം എന്നായിരുന്നു പാർട്ടിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ ആം ആദ്മി നേതൃത്വം പ്രതികരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി ഭരണം പിടിക്കുമെന്നും വലിയ മാറ്റത്തിന്റെ സൂചനയാണ് ഇതെന്നും നേതൃത്വം പ്രതികരിച്ചു.

അതിനിടെ കോർപറേഷനിൽ കൂടുതൽ സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിന് ആം ആദ്മിക്ക് 4 സീറ്റുകളുടെ കുറവുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടികളുടെ പിന്തുണ ഇല്ലാതെ അധികാരം ലഭിക്കില്ല. ഇതോടെ ആം ആദ്മി ആരുടെ പിന്തുണ തേടും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഭരണം പിടിക്കണമെങ്കിൽ ബി ജെ പിക്ക് 5 വോട്ടുകൾ വേണ്ടതുണ്ട്.

നിലവിൽ ബി ജെ പിയുടെ പിന്തുണ ആം ആദ്മി തേടിയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പിയുമായുള്ള സഖ്യം നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചേക്കുമെന്നാണ് കണക്കാപ്പെടുന്നത്. അങ്ങനെയെങ്കിൽ എട്ട് സീറ്റുള്ള കോൺഗ്രസുമായി ബി ജെ പി സഖ്യം ഉണ്ടാക്കിയേക്കും. അതേസമയം പിന്തുണയെ കുറിച്ച് ഇരു പാർട്ടികളും ഇതുവരെ മനസ് തുറന്നിട്ടില്ല.

ജനങ്ങൾ കെജരിവാളിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. 18 എന്ന മാന്ത്രിക സംഖ്യ നേടിയെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ദില്ലി മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഞങ്ങളുടെ മേയർ അധികാരത്തിലേറും. എല്ലാ പാർട്ടികളിൽ നിന്നുമുള്ള മികച്ച നേതാക്കളെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും സിസോദിയ വ്യക്തമാക്കി.