ചന്ദ്രയാൻ-3; 'ദൈവം പോലും ഈ വിജയം തടയില്ല'; പ്രതീക്ഷ പങ്കുവെച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ
ഡൽഹി: ചന്ദ്രയാൻ-3 യിൽ പ്രതീക്ഷ പങ്കുവെച്ച് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായർ. ബഹിരാകാശം വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ ഐഎസ്ആർഒ ടീമിന്റെ കഠിനാധ്വാനത്തിന്റെ വിജയം ദൈവത്തിന് പോലും തടയാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സോഫ്റ്റ് ലാന്‍ഡിംഗിനായി ഇന്ത്യ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തെരഞ്ഞെടുത്തതിന് കാരണവും അദ്ദേഹം വ്യക്തമാക്കി. ഇതിന് രണ്ട് കാരണമാണുള്ളത്, ഒന്ന് ദക്ഷിണ ധ്രുവത്തിൽ വലിയ അളവിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഭാവിയിൽ മനുഷ്യർ ചന്ദ്രനിൽ വസിക്കുകയാണെങ്കിലും ദക്ഷിണ ധ്രുവമാണ് അഭികാമ്യം. രണ്ടാമത്തെ കാര്യം ദക്ഷിണ ധ്രുവം എന്നത് ഇരുട്ട് നിറഞ്ഞ സ്ഥലമാണ്. . അതുകൊണ്ട് തന്നെ തടസങ്ങളൊന്നുമില്ലാതെ ചന്ദ്രന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പര്യവേക്ഷണം കൃത്യമായി നടത്താൻ സാധിക്കും. ഭൂമിയുടെ ഉത്ഭവത്തിന് പിന്നിലെ അടിസ്ഥാന തത്വങ്ങളെ കുറച്ച് വെളിച്ചം വീശുന്ന വിവരങ്ങളും ലഭിക്കും. ചന്ദ്രയാൻ 1,2 ദൗത്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ സാധൂകരിക്കാനുള്ള അവസരം കൂടിയായിരിക്കും ചന്ദ്രയാൻ 3. ഹീലിയം 3ന്റേയും മറ്റ് ധാതുക്കളുടെയും സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കൂടി കഴിയുന്നതിനാൽ ചന്ദ്രയാൻ 3 ദൗത്യം ഏറെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനെക്കുറിച്ചും മാധവന്‍ നായര്‍ പ്രതികരിച്ചു. പരാജയം ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.'ലൂണ മിഷന്റെ പരാജയത്തെക്കുറിച്ച് എനിക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല, പക്ഷേ റഷ്യ ഇത് 50 വർഷം മുമ്പ് ചെയ്തതാണ്, ഇത്തവണ അവർ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചുവെന്നത് ആശ്ചര്യകരമാണ്. ചന്ദ്രനെ സമീപിക്കുന്നത് ഗുരുത്വാകർഷണ മണ്ഡലം, കാലിബ്രേഷൻ തുടങ്ങിയ നിരവധി അനിശ്ചിതത്വങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും തടസം അനുഭവപ്പെട്ടാൽ സോഫ്റ്റ് ലാൻഡിംഗ് മാറ്റിവെച്ചേക്കുമെന്ന ഐഎസ്ആർ തീരുമാനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'വളരെ സുപ്രധാനമായൊരു ദൗത്യമാണിത്. എന്തെങ്കിലും തരത്തിലുള്ള റിസ്ക് ഈ സമയത്ത് എടുക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ദൗത്യം മാറ്റിവെയ്ക്കണമെന്ന കാര്യത്തിൽ ഐഎസ്ആർഒയ്ക്ക് തീരുമാനമെടുക്കാം.എല്ലാം ക്യത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കഴിഞ്ഞാൽ മത്രമേ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിക്കൂ', അദ്ദേഹം പറഞ്ഞു.
'ബീക്കണുകളോ റഡാറുകളോ ഇല്ലാത്ത ഒരു സ്ഥലത്ത് വിമാനം ഇറക്കുന്നത് സങ്കൽപ്പിച്ച് നോക്കൂ. സമാനമായ അവസ്ഥയിലാണ് ഞങ്ങളും. അവരുടെ അന്തരീക്ഷത്വ കുറിച്ച്, ഗുരുത്വാകർഷണത്തെ കുറിച്ച് ഒന്നും കൃത്യമായ അറിവില്ല.ഒപ്ടിക്കല്‍ മെഷര്‍മെന്റ്, ലേസര്‍ ഇമേജിംഗ്, ഡോപ്ലര്‍ ഇവയെല്ലാം പ്രധാനമാണ്. പാറകളും ഗര്‍ത്തങ്ങളും, മലീനികരണങ്ങളും ഇല്ലാത്ത പ്രദേശം കണ്ടെത്തുകയും വെല്ലുവിളിയാണ്. സാഹചര്യം അനുകൂലമാണെന്ന് ഓൺബോർഡ് കമ്പ്യൂട്ടർ തിരിച്ചറിഞ്ഞാൽ സോഫ്റ് ലാൻഡിംഗ് നടത്തും. തീർത്തും വെല്ലുവിളി നിറഞ്ഞൊരു ഘട്ടമാണത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications