• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നോട്ട് നിരോധനം, ബിജെപി നേതാവിന് ഏറ്, അതും മോദിയുടെ മണ്ഡലത്തില്‍

  • By Ashif

ലഖ്‌നൗ: നോട്ട് നിരോധനം രാജ്യം സ്വീകരിച്ചെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും കൊട്ടി ഘോഷിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ബിജെപി നേതാവിന് കസേര ഏറ്. നോട്ട് നിരോധന ചര്‍ച്ച നടക്കവെയായിരുന്നു ജനരോഷം. ആജ്തക് ചാനല്‍ വാരാണാസിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയായിരുന്നു പ്രതിഷേധ വേദി.

ബിജെപി നേതാവ് സാംബിത് പത്ര നോട്ട് നിരോധനം നാട്ടിലുണ്ടാക്കിയ മാറ്റവും നേട്ടവും വിശദീകരിക്കവെയാണ് ജനങ്ങള്‍ രോഷാകുലരായത്. ജനങ്ങള്‍ കസേരയെടുത്ത് വേദിയിലേക്ക് എറിഞ്ഞു. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ അവതാരിക അഞ്ജന ഓം കശ്യപ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ജനം തെറിവിളിയും കൂകിയും ഒച്ചവച്ചതോടെ ചാനലുകാര്‍ പോലിസിനെ വിളിച്ചു. പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് പരിപാടിയുടെ തല്‍സമയ സംപ്രേഷണം നിര്‍ത്തിവച്ചു.

പാലാഴി മഥനം

ചര്‍ച്ച തുടങ്ങവെ സാംബിത് പത്രയെയും കോണ്‍ഗ്രസ്് നേതാവ് നസീം ജാവേദിനെയും അവതാരിക വിഷയാവതരണത്തിന് ക്ഷണിച്ചു. സാംബിത്് പത്ര നോട്ട് നിരോധനത്തിന്റെ നേട്ടം വിശദീകരിക്കാന്‍ പുരാണത്തിലെ പാലാഴി മഥനവുമായി ഉപമ തുടങ്ങി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ആത്യന്തികമായി വലിയ നേട്ടമുണ്ടാവുമെന്നായിരുന്നു പത്ര പറയാന്‍ ശ്രമിച്ചത്.

തലക്ക് മുകളിലൂടെ കസേരകള്‍

പാലാഴി മഥനം വഴി അമൃതും വിഷവും ലഭിച്ചത് ചൂണ്ടിക്കാട്ടിയ ഉടനെ ജനങ്ങള്‍ ഇളകാന്‍ തുടങ്ങി. ഓരോരുത്തര്‍ സംസാരം ആരംഭിച്ചതോടെ ആകെ ബഹളമായി. അപ്പോഴാണ് അവതാരിക അവര്‍ക്കിടയിലേക്കിറങ്ങി ശാന്തരാവാന്‍ ആവശ്യപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം ബിജെപി നേതാവിനെതിരേ കസേരകള്‍ എടുത്തെറിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ രംഗം വൈറലായിട്ടുണ്ട്. നോട്ട് നിരോധനത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധമാണിതെന്നാണ് മിക്കയാളുകളും അഭിപ്രായപ്പെട്ടത്.

 പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലം

പഞ്ചാബിലും ഗുജറാത്തിലും തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയത് നോട്ട് നിരോധനം ജനം സ്വീകരിച്ചതിന് തെളിവായി കേന്ദ്രസര്‍ക്കാരും ബിജെപിയും അവകാശപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ സംഭവം. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ വിഷമങ്ങള്‍ വിശദീകരിച്ച് കഴിഞ്ഞദിവസം ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു.

നായിഡുവിന്റെ നോവ്

ആദ്യം നോട്ട് നിരോധനത്തെ അനുകൂലിച്ച വ്യക്തിയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ നായിഡു. എന്നാല്‍ പ്രതിസന്ധി അവസാനിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നമ്മുടെ ആഗ്രഹത്താലല്ല നോട്ട് നിരോധനം നടന്നതെന്നും 40 ദിവസം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നുമാണ് അദ്ദേഹം വിജയവാഡയില്‍ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞത്.

English summary
Chaos disrupt Aaj Tak live show on note ban in varanasi, after restive audience throw chairs when BJP leader to start debate,The incident took place at the show by anchor Anjana Om Kashyap, who invited BJP leader Sambit Patra to debate none ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more