കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല മാതൃക: മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷയെഴുതാന്‍ വ്യാജന്‍!

  • By Muralidharan
Google Oneindia Malayalam News

റായ്പൂര്‍: വിദ്യാഭ്യാസ മന്ത്രിയുടെ ഭാര്യയ്ക്ക് പകരം പരീക്ഷ എഴുതാനെത്തിയ ആളെ കയ്യോടെ പിടികൂടി. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലാണ് സംഭവം. വിദ്യാഭ്യാസ മന്ത്രി കേദാര്‍ കാശ്യപിന്റെ ഭാര്യയ്ക്ക് പകരമായാണ് മറ്റൊരാള്‍ പരീക്ഷ എഴുതാനെത്തിയത്. സുന്ദര്‍ലാല്‍ ശര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ ഹാളിലാണ് സംഭവം നടന്നത്.

ഹോഹാന്ദിഗുഡയിലെ ഒരു ഹൈ സ്‌കൂളിലായിരുന്നു പരീക്ഷ. എം എ ഇംഗ്ലീഷിന്റെ അവസാന പരീക്ഷയായിരുന്നു. കേദാര്‍ ശാസ്ത്രിയുടെ ഭാര്യയായ ശാന്തി കാശ്യപിന് പകരം മറ്റൊരു യുവതി പരീക്ഷ എഴുതാനെത്തുകയായിരുന്നു. പ്രാദേശിക ലേഖകരാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയത്. ശാന്തി കാശ്യപിന്റെ ഹാള്‍ ടിക്കറ്റിലും യൂണിവേഴ്‌സിറ്റി രേഖകളിലും ഉളള ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളും തമ്മിലുള്ള വ്യത്യാസമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്.

exam

പരീക്ഷയ്ക്കിടെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞു എന്ന് വ്യക്തമായതും ഉത്തരക്കടലാസുകള്‍ ഉപേക്ഷിച്ച് യുവതി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സംഭവം വൈസ് ചാന്‍സിലറായ ബന്‍ശ് ഗോപാല്‍ സിംഗിനെ വിവരം അറിയിച്ചു. പകരക്കാരിയായി എത്തിയ യുവതിയുടെ അഡ്മിറ്റ് കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേര് കേദാര്‍ കാശ്യപ് എന്ന് തന്നെയായിരുന്നു എന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്തായാലും സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ ഭാവി കൊണ്ടാണ് മന്ത്രി കേദാര്‍ കാശ്യപ് കളിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. സംഭവത്തോട് കേദാര്‍ കാശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
A dummy candidate today allegedly appeared in place of state Education Minister Kedar Kashyap's wife for a post-graduation exam conducted by an open university held in Bastar district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X