കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് യോഗി ആദിത്യനാഥിന്റെ ഭരണം; വിദ്യാർത്ഥിയെ പോലും പറ്റിച്ചു? നൽകിയ ചെക്ക് മടങ്ങി, കൂടാതെ പിഴയും!

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്യാർത്ഥിക്ക് നൽകിയ ചെക്ക് മടങ്ങി. പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് നൽകിയ ചെക്കാണ് മടങ്ങിയത്. ഒരു ലക്ഷം രൂപയുടേതായിരുന്നു ചെക്ക്. മാത്രമല്ല പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ച വിദ്യാര്‍ത്ഥിയില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുകയും ചെയ്തിരിക്കുകയാണ്. യങ് സ്ട്രീം ഇന്റര്‍ കോളേജിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അലോക് മിശ്രയ്ക്കാണ് ഈ ദുർഗതി വന്നത്.

93.5 ശതമാനം മാര്‍ക്ക് ലഭിച്ചതിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം നൽകുകയായിരുന്നു. തുടര്‍ന്ന് മെയ് 29 ന് ലഖ്‌നൗവില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് യോഗി ആദിത്യനാഥ് നേരിട്ട് ഒരു ലക്ഷം രൂപയുടെ ചെക്ക് അലോകിന് കൈമാറിയത്. ഏഴാം റാങ്കിന്റെ ഉടമ കൂടിയായിരുന്നു അലോക് മിശ്ര.

ചെക്കിലെ ഒപ്പിൽ വ്യത്യാസം

ചെക്കിലെ ഒപ്പിൽ വ്യത്യാസം

മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെന്ന് അലോക് പ്രതികരിച്ചു. എന്നാല്‍ ചെക്ക് മടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നും അലോക് പറഞ്ഞു. എന്നാല്‍ ചെക്ക് മടങ്ങാനുള്ള കാരണം ഒപ്പിലെ വ്യത്യാസം കൊണ്ടാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും

മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും

പുതിയ ചെക്ക് അലോകിന് നല്‍കുമെന്ന് അധികൃതർ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഗൗരവതരമായ വിഷയമാണെന്നും എന്തെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഉദയ് ബാനു പ്രതികരിച്ചിട്ടുണ്ട്. സംഭവം മുഖ്യമന്ത്രി ആദിത്യനാഥിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അധികാരികൾ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ബരാബംഗിയിലെ ജില്ലാ ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് രാജ് കുമാര്‍ യാദവ് ഒപ്പിട്ട ചെക്കായിരുന്നു അലോകിന് നല്‍കിയിരുന്നത്. 74926 എന്ന നമ്പറിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കായിരുന്നു അത്. ജൂൺ അഞ്ചിനായിരുന്നു അലോകിന്റെ രക്ഷിതാക്കൾ തുക വാങ്ങിക്കാനായി ലഖ്‌നൗവിലെ ഹസ്‌റാത്ഗഞ്ച് ഏരിയയിലെ ബാങ്കില്‍ ചെക്ക് നൽകിയത്. അപ്പോഴാണ് പണം ലഭിക്കില്ലെന്ന് അറിഞ്ഞത്.

പണം ക്രെഡിറ്റ് ആയില്ല

പണം ക്രെഡിറ്റ് ആയില്ല


ചെക്ക് സമര്‍പ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അലോകിന്റെ അക്കൗണ്ടില്‍ പണം ക്രഡിറ്റായതായി കാണാത്തതിനെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ചെക്ക് മടങ്ങിയതായി കണ്ടത്. മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് ലഭിച്ച ആലോകിനെ ഏറഎ സങ്കടത്തിലാക്കിയ സംഭവമായിരുന്നു ഇത്. ചെക്ക് മടങ്ങാനുള്ള കാരണം ഒപ്പിലെ വ്യത്യാസം കൊണ്ടാണെന്നാണ് അധികൃതര്‍ പ്രതികരിച്ചിരുന്നു.

English summary
Not only did the cheque of Rs 1 lakh given to one of the UP Board class 10th toppers by CM Yogi Adityanath bounced, but the student was also charged penalty for the dishonoured cheque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X