പ്ലസ് ടുവിന് മാര്‍ക്ക് 98 ശതമാനം; ജീവിക്കണമെങ്കില്‍ ഈ വിദ്യാര്‍ഥിക്ക് പച്ചക്കറി വില്‍ക്കണം

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ഛത്തീസ്ഗഡിലെ ക്ലാസ് 12 പരീക്ഷയില്‍ 98.6 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തിയ വിദ്യാര്‍ഥിയുടെ ജീവിതം ആരുടെയും കരളലിയിക്കുന്നത്. വിദ്യാര്‍ഥിയും കുടുംബവും ചന്തയില്‍ പച്ചക്കറി വിറ്റാണ് നിത്യജീവിതത്തിന് പണം കണ്ടെത്തുന്നത്. അമ്മയ്‌ക്കൊപ്പമാണ് പതിനേഴുകാരനും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ചന്തയിലിറങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ 3.95 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയിലാണ് ബലോദ് ജില്ലയിലെ ലൗണ്ടി ഗ്രാമക്കാരനായ ദേവേന്ദ്ര കുമാര്‍ എന്ന മിടുക്കന്‍ ഒന്നാം സ്ഥാനം നേടിയതെന്നത് വിദ്യാര്‍ഥിയുടെ പ്രതിഭ തെളിയിക്കുന്നു. കോട്ടയില്‍ ഐഐടി കോച്ചിങ്ങിനായി പോകണമെന്നാണ് വിദ്യാര്‍ഥിയുടെ ആഗ്രഹം. അതുവഴി ഐഐടി പരീക്ഷയില്‍ വിജയിക്കാമെന്നും വിദ്യാര്‍ഥി പറയുന്നു.

chhattisgarh

1.3 ലക്ഷം രൂപ വാര്‍ഷിക വരുമാനമില്ലാത്തതിനാല്‍ ഒരു കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ ലഭച്ചില്ല. കോട്ടയില്‍ കോച്ചിങ്ങിനായി ചെന്നെങ്കിലും മടങ്ങിവരേണ്ടിവന്നെന്ന് ദേവേന്ദ്ര പറഞ്ഞു. വിദ്യാര്‍ഥിക്ക് എല്ലാ സാമ്പത്തിക സഹായവും നല്‍കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചെങ്കിലും യാതൊരുവിധ സഹായം ലഭിച്ചില്ല.

അതേസമയം, ദേവേന്ദ്രയുടെ സ്വപ്‌നം പൂവണിയിക്കാന്‍ ഒട്ടേറെ പേര്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കഥ സോഷ്യല്‍ മീഡിയ വഴിയും ദേശീയ മാധ്യമങ്ങള്‍ വഴിയും അറിഞ്ഞവരാണ് സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. പ്രവാസികളും ഇന്ത്യക്കാരും ഉള്‍പ്പെടെ സഹായം നല്‍കാമെന്ന് അറിയിച്ചതോടെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥിയുടെ കോച്ചിങ് സ്വപ്‌നത്തിന് പച്ചക്കൊടികാട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ദേവേന്ദ്രയ്ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.

English summary
Chhattisgarh boy scored 98.6% to top Class 12 but now sells vegetables for a living
Please Wait while comments are loading...