കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡ്; 2016ല്‍ മാത്രം കൊലപ്പെടുത്തിയത് 133 മാവോയിസ്റ്റുകളെ

  • By Anwar Sadath
Google Oneindia Malayalam News

റായ്പൂര്‍: രാജ്യത്ത് ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡില്‍ 2016ല്‍ മാത്രം 133 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണെന്ന് പോലീസ് പറയുന്നു. പോലീസ് കണക്കുപ്രകാരം 41 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാവോയിസ്റ്റ് വേട്ടയ്ക്കിടെ ജീവന്‍ നഷ്ടമായി.

2015ല്‍ 47 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. അതേസമയം, 47 സുരക്ഷാ ഉദ്യോഗസ്ഥരും 2015ല്‍ കൊല്ലപ്പെട്ടു. 2016ല്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലൂടെയാണ് കൂടുതല്‍ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആക്രമണത്തിലൂന്നിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴവര്‍ പ്രതിരോധത്തിലാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

maoist

സാധാരണ രീതിയില്‍ പോലീസ് സംഘത്തെയും, സൈനികരുടെ വാഹനങ്ങളെയും, പോലീസ് സ്‌റ്റേഷനുകളുമൊക്കെയായിരുന്നു മാവോയിസ്റ്റുകള്‍ ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും സ്വയം രക്ഷയ്ക്കാണാണ് അവര്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

2015ലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കാടിനകത്തെ മാവോയിസ്റ്റുകള്‍ക്കെതിരെയാണ് സുരക്ഷാ സൈനികര്‍ കൂടുതല്‍ ആക്രമണം നടത്തിയത്. സാധാരണ രീതിയിലുള്ള പട്രോളിങ് ഒഴിവാക്കുകയും കാടിനകത്തേക്ക് നേരിട്ടുള്ള ഏറ്റുമുട്ടലിനായി പ്രവേശിക്കുകയും ചെയ്തതോടെയാണ് മാവോയിസ്റ്റുകള്‍ പ്രതിരോധത്തിലായത്. മാവോയ്‌സ്റ്റുകളില്‍ നിന്നും വന്‍തോതിലുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

English summary
Chhattisgarh cops change tack, kill ‘record’ 133 Maoists in 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X