കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് പദ്ധതി; ഛത്തീസ്ഗഡില്‍ വേറിട്ട നീക്കം!! സര്‍വെ അനുകൂലം

Google Oneindia Malayalam News

റായ്പൂര്‍: ഏറെകാലമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. വരുന്ന ഡിസംബറില്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസ് സ്വാധീനം ശക്തമാക്കാന്‍ നീക്കം തുടങ്ങി.

ഇത്തവണ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപി പാടേ ഇടിഞ്ഞുവീഴുകയുമില്ല. നേരിയ അശ്രദ്ധ പോലും ഭരണം നഷ്ടമാകാന്‍ ഇടവരരുത് എന്ന നിലപാടിലാണ് ബിജെപി. നേരിയ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഇവിടെ ഭരണം. എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ സാഹചര്യം....

നാലില്‍ മൂന്ന് ബിജെപി

നാലില്‍ മൂന്ന് ബിജെപി

നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം. ഇതില്‍ മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി മൂന്നും ബിജെപി ഭരണം നിലവിലുള്ള സംസ്ഥാനങ്ങളാണ്. തെലങ്കാനയിലും ചിലപ്പോള്‍ ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും.

സര്‍വ്വെ ഫലം കോണ്‍ഗ്രസിന് അനുകൂലം

സര്‍വ്വെ ഫലം കോണ്‍ഗ്രസിന് അനുകൂലം

അടുത്തിടെ പുറത്തുവന്ന എബിപി-സി വോട്ടര്‍ സര്‍വ്വെയില്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് സര്‍വ്വെ പറയുന്നത്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകും. എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ജയിക്കണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കണമെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു.

തിരിച്ചുപിടിക്കുമെന്ന് വാശി

തിരിച്ചുപിടിക്കുമെന്ന് വാശി

മൂന്ന് തവണ തുടര്‍ച്ചയായി ബിജെപിയാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത്. 2003ല്‍ നഷ്ടമായതാണ് കോണ്‍ഗ്രസിന് ഇവിടെയുള്ള ഭരണം. പിന്നീട് തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ എന്തുവിലകൊടുത്തും ഭരണം പിടിക്കുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.

സര്‍വ്വെയില്‍ തെളിഞ്ഞത്

സര്‍വ്വെയില്‍ തെളിഞ്ഞത്

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. ബിജെപിക്ക് ആകട്ടെ 38 ശതമാനവും. ബാക്കി സ്വതന്ത്രരും ചെറുപാര്‍ട്ടികളും സ്വന്തമാക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. ഈ സാഹചര്യം മനസിലാക്കി കോണ്‍ഗ്രസും ബിജെപിയും ശക്തമായ ഒരുക്കമാണ് ഛത്തീസ്ഗഡില്‍ നടത്തുന്നത്.

ബസ്തര്‍ പിടിക്കാന്‍

ബസ്തര്‍ പിടിക്കാന്‍

ചത്തീസ്ഗഡിലെ പ്രധാനമായ പ്രദേശമണ് ബസ്തര്‍ മേഖല. ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശമാണീ വന മേഖല. ഇവിടെ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. മുഴുവന്‍ സീറ്റും നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

 കോണ്‍ഗ്രസ് പദ്ധതി

കോണ്‍ഗ്രസ് പദ്ധതി

ബസ്തറിലെ എല്ലാ സീറ്റിലും പ്രദേശവാസികളെ തന്നെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ ഇവിടെ മല്‍സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് ഇങ്ങനെ തീരുമാനത്തിലെത്താന്‍ കാരണം. ആദിവാസി മേഖലയില്‍ സ്വാധീനമുള്ളവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കും.

നിയമസഭയിലെ അംഗബലം

നിയമസഭയിലെ അംഗബലം

കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ ഈ ബസ്തറിലെ മുഴുവന്‍ സീറ്റുകളും ലഭിക്കേണ്ടത് അനിവാര്യമാണ്. 90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡിലേത്. നിലവില്‍ ബിജെപിക്ക് 49 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 39 ഉം. ബിഎസ്പിയുടെ ഒരു സീറ്റിന് പുറമെ സ്വതന്ത്രനും ജയിച്ചിട്ടുണ്ട്.

നാല് സീറ്റ് പിടിച്ചാല്‍

നാല് സീറ്റ് പിടിച്ചാല്‍

ബസ്തര്‍ മേഖലയിലെ 12 സീറ്റുകളില്‍ എട്ട് സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. ബാക്കി നാലില്‍ ബിജെപിയും. ഈ സീറ്റുകള്‍ നേരത്തെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. ഇവ തിരിച്ചുപിടിക്കുകയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യം. ഈ സീറ്റുകള്‍ പിടിച്ചാല്‍ കോണ്‍ഗ്രസിന് ഭരണസാധ്യത തെളിയും.

 സ്ഥാനാര്‍ഥികളെ കണ്ടെത്തി

സ്ഥാനാര്‍ഥികളെ കണ്ടെത്തി

ബസ്തിലെ 11 സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തതാണ്. ഒരു സീറ്റ് മാത്രമാണ് ജനറല്‍. പ്രദേശവാസികളെ തന്നെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്ഥാനാര്‍ഥികളെ കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ പേര് പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും ഇത്തവണ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎസ് സിങ് ദിയോ വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ എന്തുവില കൊടുത്തും അധികാരം പിടിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

 ആരാകണം മുഖ്യമന്ത്രി

ആരാകണം മുഖ്യമന്ത്രി

ബിജെപി നേതാവ് രമണ്‍ സിങാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. ഇന്ത്യ ടുഡെ അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ഇദ്ദേഹം തന്നെ മുഖ്യ മന്ത്രി ആയാല്‍ മതിയെന്നാണ് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍ രണ്ടാംസ്ഥാനത്താണ്. രമണ്‍ സിങ് വലിയ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടു കഴിഞ്ഞു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് യെദ്യൂരപ്പ; ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നു, അമിത് ഷാ ഇടപെട്ടുകോണ്‍ഗ്രസിനെ ഞെട്ടിച്ച് യെദ്യൂരപ്പ; ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നു, അമിത് ഷാ ഇടപെട്ടു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു!! രാഹുല്‍ ഗാന്ധിക്ക് കിടിലന്‍ കത്ത്കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു!! രാഹുല്‍ ഗാന്ധിക്ക് കിടിലന്‍ കത്ത്

English summary
Chhattisgarh Election: Congress Plans To Unseat BJP In Maoist-Hit Bastar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X