'ഛത്തീസ്ഗഡിൽ ഉറപ്പായും കോൺഗ്രസ് ജയിക്കും'; പ്രതീക്ഷ പങ്കുവെച്ച് ഛത്തീസ്ഗഡ് പി സി സി അധ്യക്ഷൻ
ന്യൂഡൽഹി: വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 90 സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്ന്. സംസ്ഥാനത്തെ 22 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 68. 15 ശതമാനം പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ ഛത്തീസ്ഗഡിൽ രേഖപ്പെടുത്തിയത്.
ഛത്തീസ്ഗഡിൽ കോൺഗ്രസും ബി ജെ പിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നത്. രണ്ട് പാർട്ടികളും വിജയ പ്രതീക്ഷയിലാണ്. കോൺഗ്രസിനെ പുറന്തള്ളി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇത്തവണയും അധികാര തുടർച്ചയുണ്ടാവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് ഛത്തീസ്ഗഡ് പി സി സി അധ്യക്ഷൻ ദീപക് ബൈജ് പങ്കുവെയ്ക്കുന്നത്.

സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന വലിയ പ്രസ്താവനയാണ് അദ്ദേഹം പങ്കുവെച്ചത്. വോട്ടെടുപ്പിൽ ഉറപ്പായും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ദീപക് പറയുന്നത്, ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ 20 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ 90 സീറ്റുകളിൽ 75 സീറ്റിലധികം നേടുമെന്നാണ് കോൺഗ്രസ് കരുതുന്നത്. സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിൽ 68 ലും വിജയിച്ച് 2018 ൽ രമൺ സിംഗിന്റെ ബി ജെ പി സർക്കാരിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോൺഗ്രസിന് നിലവിൽ 71 സീറ്റുകളാണ് ഉള്ളത്. ജനങ്ങൾ വിശ്വസിക്കുന്നത് കോൺഗ്രസിനെ മാത്രമാണെന്നും അവർ രമൺ സിംഗിന്റേയോ നരേന്ദ്ര മോദിയുടേയോ ഉറപ്പിന് ചെവി കൊടുക്കുന്നില്ലെന്നുും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications