കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ബിജെപി തകര്‍ന്നടിഞ്ഞു, അജിത് ജോഗി മൂന്നാമത്

Google Oneindia Malayalam News

റായ്പൂര്‍: 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് കുതിക്കുന്നു. 55 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് നില കൈവന്നു.

Rahul

90 അംഗ സഭയില്‍ 45 സീറ്റ് ലഭിക്കുന്നവര്‍ക്ക് ഭരിക്കാം. ഇവിടെ കോണ്‍ഗ്രസ് 55 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ആകട്ടെ 22 സീറ്റിലും. ബിഎസ്പി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയുടെ പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രത്യാശ പ്രകടിപ്പിച്ചു. ഛത്തീസ് ഗഡില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അജിത് ജോഗിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ഛത്തീസ്ഗഡില്‍ നിര്‍ണായകമാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2016ലാണ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ അജിത് ജോഗിയുടെ പാര്‍ട്ടി കൈവശപ്പെടുത്തുമെന്ന ആശ്വാസത്തിലായിരുന്നു ബിജെപി.

Recommended Video

cmsvideo
തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിന് തിരിച്ചടി | EXIT POLL 2018 | TELANGANA | OneIndia Malayalam

ഛത്തീസ്ഗഡിലെ കോട്ട സീറ്റില്‍ അജിത് ജോഗിയുടെ പാര്‍ട്ടി ജയിച്ചു. അജിത് ജോഗിയുടെ മകന്‍ മര്‍വാഹി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിലാസ്പൂര്‍ ജില്ലയിലാണ് മര്‍വാഹി മണ്ഡലം. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണിത്. കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടമാണ്. സഖ്യംചേരുമെന്ന് പ്രതീക്ഷിച്ച ബിഎസ്പി തനിച്ചാണ് മല്‍സരിക്കുന്നത്.

English summary
Chhattisgarh Election Results 2018: Congress to win with clear lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X