Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഢില്‍ ബാഗേല്‍ തരംഗം; കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയെന്ന് എബിപി സി വോട്ടര്‍

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് തുടര്‍ഭരണം പ്രവചിച്ച് എബിപി സി വോട്ടര്‍ സര്‍വേ. ബി ജെ പി ശക്തമായ പോരാട്ടം കാഴ്ച വെക്കുമെങ്കിലും കോണ്‍ഗ്രസിനെ മറികടക്കാനാകില്ല. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 41 മുതല്‍ 53 സീറ്റ് വരെ ലഭിക്കും എന്നാണ് എബിപി സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 മുതല്‍ 48 സീറ്റ് വരെ ലഭിക്കും.

മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ നാല് സീറ്റ് വരെ ലഭിക്കും എന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത 43 ശതമാനം വോട്ടും ബി ജെ പിക്ക് ആകെ പോള്‍ ചെയ്തതില്‍ 41 ശതമാനം വോട്ടും ലഭിക്കും. 16 ശതമാനം വോട്ടാണ് മറ്റുള്ളവര്‍ പിടിക്കുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ജനകീയത തന്നെയാണ് കോണ്‍ഗ്രസിന് അനുകൂലമാകുക എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

Exit Polls 2023 Assembly Elections

2018 ല്‍ 90 ല്‍ 68 സീറ്റും നേടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. ബി ജെ പിക്ക് ആ തിരഞ്ഞെടുപ്പില്‍ 15 സീറ്റാണ് ലഭിച്ചത്.അതേസമയം എല്ലാ എക്‌സിറ്റ് പോളുകളും 57 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത് എന്നും എന്നാല്‍ തങ്ങള്‍ക്ക് 75 സീറ്റ് നേടുകയാണ് ലക്ഷ്യമെന്നും അതിന് അടുത്ത് തങ്ങള്‍ എത്തുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അവകാശവാദങ്ങളും എക്‌സിറ്റ് പോള്‍ കണക്കുകളും ബി ജെ പി തള്ളിക്കളഞ്ഞു.

'എക്‌സിറ്റ് പോളുകള്‍ക്ക് പരിമിതമായ വലുപ്പമുണ്ട്. എന്നാല്‍ ബിജെപിയുടെ സാമ്പിള്‍ വലുപ്പം വളരെ വലുതാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഛത്തീസ്ഗഡില്‍ കറങ്ങുകയാണ്. ഓരോ മണ്ഡലത്തിലും ഞാന്‍ പോയിട്ടുണ്ട്. ജനങ്ങളുമായി സംവാദം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3 ന് ബിജെപി അധികാരത്തില്‍ വരുമെന്ന് എനിക്ക് പറയാന്‍ കഴിയും', ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷന്‍ അരുണ്‍ സാവോ പറഞ്ഞു. ഛത്തീസ്ഗഡില്‍ ബിജെപി 52-55 സീറ്റുകളില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+