Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡ് എക്സിറ്റ് പോൾ: കോൺഗ്രസ് ബി ജെ പിയെ കടത്തിവെട്ടും, 66 സീറ്റ് വരെ പ്രവചിച്ച് ടിവി 5 ന്യൂസ്

ന്യൂഡൽഹി: ഛത്തീസ്​ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പ്രതീക്ഷനൽകി ടിവി 5 ന്യൂസ് എക്സിറ്റ് പോൾ പ്രവചനം. ഛത്തീസ്​ഗഡിൽ ബി ജെ പിക്ക് 29 - 39 സീറ്റുകളാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കോൺ​ഗ്രസിന് 54 മുതൽ 66 വരെയാണ് സീറ്റുകൾ പ്രവചിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.

ബി ജെ പിയും കോൺ​ഗ്രസും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. കോൺ​ഗ്രസ് അധികാരം നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ കോൺ​ഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബി ജെ പി കരുതുന്നത്.

Exit Polls 2023 Assembly Elections

തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാനത്ത് അധികാരത്തിൽ വീണ്ടും എത്തുമെന്ന പ്രതീക്ഷ കോൺ​ഗ്രസ് പ്രകടിപ്പിച്ചിരുന്നു. ആരായിരിക്കും മുഖ്യമന്ത്രി എന്നത് അടക്കമുള്ള കാര്യങ്ങളിൽ ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 2018 ൽ 90 സീറ്റുകളിൽ 68 സീറ്റുകൾ നേടിയാണ് കോൺ​ഗ്രസ് അധികാരത്തിലേറിയത്.

ഉപ തിരഞ്ഞെടുപ്പിലൂടെ കോൺ​ഗ്രസിന്റെ സീറ്റ് നില ഉയരുകയും ചെയ്തു. നിലവിൽ 71 സീറ്റുകളാണ് കോൺ​ഗ്രസിന്. ഇത്തവണ ഇതിനേക്കാൾ ലഭിക്കും എന്നാണ് കരുതുന്നത്. അതേസമയം കോൺ​ഗ്രസിനെ തകർക്കാൻ പറ്റുമെന്ന പ്രതീക്ഷ ബി ജെ പിക്കുമുണ്ട്. കഴിഞ്ഞ തവണ കോൺ​ഗ്രസിന് മുന്നിൽ അമ്പേ തോറ്റുപോയിരുന്നു പാർട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+