കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആക്രമണം, 20 സൈനികര്‍ കൊല്ലപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

റാഞ്ചി: ഛത്തീസ് ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. 20 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. റായ്പ്പൂരില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള സുക്മ ജില്ലയിലാണ് സംഭവം.

ഛത്തീസ് ഗഡിലെ ഒരു എഡിജിപി 20 പേര്‍ കാല്ലപ്പെട്ടത് സ്ഥിരീകരിച്ചു. ജിരാം ഘട്ടി മോഖലയിലെ സിആര്‍പിഎഫ് ക്യാമ്പ് വളയുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു മാവോയിസ്റ്റുകള്‍. 18 ഓളം പേര്‍ വെടിയേറ്റ സംഭസ്ഥലത്ത് തന്നെ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. റോഡുകളും മറ്റും മാവോയിസ്റ്റുകള്‍ അടച്ചിരുന്നതായി ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Maoist Attack

റോഡ് വീണ്ടും തുറക്കുന്നതിനും ഗതാഗതം പുനസ്ഥാപിയ്ക്കുന്നതിനുമാണ് പൊലീസും സൈനികരും എത്തിയത്. 10 സൈനികരും 14 പൊലീസുകാരുമാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവര്‍ക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. കുഴിബോംബ് സ്‌ഫോടനത്തിന് ശേഷം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്റ് കമാന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

English summary
Maoists ambush CRPF camp, at least 20 dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X