കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റ് പണിയാന്‍ 102 വയസുകാരി ആടുകളെ വിറ്റു

  • By Anwar Sadath
Google Oneindia Malayalam News

റായ്പുര്‍: പ്രായം ഇത്തിരി ഏറെയായെങ്കിലും വീട്ടില്‍ കക്കൂസ് നിര്‍മിക്കേണ്ടതിന്റെ ആവശ്യം മനസിലാക്കിയ 102 വയസുകാരി താന്‍ വളര്‍ത്തിയ ആടുകളെ വിറ്റ് കക്കൂസ് നിര്‍മിച്ചു. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ കോതഭാരി ഗ്രാമത്തിലെ കുവാര്‍ബായ് യാദവ് ആണ് ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധയാകര്‍ക്കുന്ന തരത്തില്‍ ടോയ്‌ലറ്റ് നിര്‍മാണത്തിന് മുന്നിട്ടറങ്ങിയത്.

തന്റെ ആടുകളെ 22,000 രൂപയ്ക്കാണ് അവര്‍ വിറ്റത്. നാളിതുവരെ തുറസായ സ്ഥലങ്ങളിലായിരുന്നു സ്ത്രീ അടക്കമുള്ള ഗ്രാമവാസികള്‍ പ്രാഥമികകൃത്യം നിര്‍വഹിച്ചുവന്നിരുന്നത്. അടുത്തിടെ സ്ത്രീ ഒരു യോഗത്തില്‍ പങ്കെടുത്തതാണ് അവരെ കക്കൂസ് നിര്‍മാണം അവശ്യമായ സംഗതിയാണെന്ന് ബോധ്യപ്പെടുത്തിയത്. തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം മാരകമായ രോഗങ്ങള്‍ വരുത്തിവെക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത കുവാര്‍ബായ് മനസിലാക്കി.

public-toilet

പിന്നീട് അവര്‍ ഒട്ടും താമസിച്ചില്ല. ദരിദ്രയായ സ്ത്രീ തന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ആടുകളെ വിറ്റഴിച്ച് ടോയ്‌ലറ്റിനുള്ള പണം കണ്ടെത്തുകയും വീട്ടില്‍ ടോയ്‌ലറ്റ് പണിയിക്കുകയും ചെയ്തു. പ്രായമായ ഒരു സ്ത്രീ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ മാറി നില്‍ക്കുന്നതെങ്ങനെയാണ്. സ്ത്രീയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗ്രാമവാസികളെല്ലാവരും തന്നെ ഇപ്പോള്‍ കക്കൂസ് നിര്‍മിച്ചു.

ധംതാരി അഡ്മിനിസ്‌ട്രേഷന്‍ കക്കൂസ് നിര്‍മാണത്തിനായി മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എപ്ലോയ്‌മെന്റ് ഗാരന്റീ സ്‌കീം പ്രകാരം ഗ്രാമവാസികള്‍ക്ക് സബ്‌സിഡി നല്‍കുകയും ചെയ്തു. അടുത്തിടെ ഗ്രാമം പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം ഇല്ലാത്ത സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടതോടെ കുവാര്‍ബായി എന്ന 102 വയസുകാരി ഗ്രാമവാസികളുടെ വഴികാട്ടിയായി.

English summary
Chhattisgarh old woman constructs toilet by selling off goats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X