കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോഴ കേസ്: ഒടുവില്‍ ജഡ്ജി എസ് എന്‍ ശുക്ലയ്ക്കെതിരെ നടപടി, കുറ്റവിചാരണ നടത്തണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍ കോഴക്കേസില്‍ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് നാരായണന്‍ ശുക്ലയെ കുറ്റവിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് ജസ്റ്റിസ് ദീപക് മിശ്ര പ്രധാനമന്ത്രിക്ക് അയച്ചു. ചീഫ് ജസ്റ്റിസ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

justice sn sukla

നേരത്തേ ശുക്ലയോട് രാജിവെയ്ക്കാനോ വിരമിക്കാനോ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. നിലവില്‍ ശുക്ല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ശുക്ലയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാര്‍ലമെന്‍റിന് മുന്നാകെ കുറ്റവിചാരണ ശുപാര്‍ശ വരികയാണെങ്കില്‍ ആരോപണം അന്വേഷണത്തിന് വിധേയമാക്കും.കുറ്റം തെളിഞ്ഞാല്‍ ജഡ്ജിയെ നീക്കം ചെയ്യും.

സ്വകാര്യ കോളജുകളില്‍ 2017-18 അക്കാദമിക് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവനേശനം അനുവദിക്കുന്ന തരത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ് തിരുത്തിയെന്നാണ് ശുക്ലയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി ഇടപെടരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം വന്ന ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ശുക്ലയുടെ നടപടി.

English summary
chief justice writes to president to remove judge sukla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X