അസമിലെ ശൈശവ വിവാഹ അറസ്റ്റ്: കൂട്ടഅറസ്റ്റുകൾ കുടുംബ ജീവിതം തകർക്കുമെന്ന് കോടതി...
ശൈശവ വിവാഹം ശരിയായ കാര്യമല്ല. എന്നാൽ ഇപ്പോൾ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് ശരിയായ നിലപാട് അല്ലെന്നും കോടതി പറഞ്ഞു.

അസമിലെ ശൈശവ വിവാഹ അറസ്റ്റുകൾ ചോദ്യം ചെയ്ത് ഗുവാഹത്തി ഹൈക്കോടതി. പീഡന പരാതികളില്ലാതെ എങ്ങനെയാണ് പോക്‌സോ ചുമത്തുക എന്ന് കോടതി ചോദിച്ചു. വർഷങ്ങൾക്കു മുമ്പ് വിവാഹം കഴിച്ച പുരുഷൻമാരെ അറസ്റ്റ് ചെയ്യുന്നതിനെ കോടതി വിമർശിച്ചു.
കൂട്ട അറസ്റ്റുകൾ കുടുംബ ജീവിതം തകർക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ 9 പേർക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു.
ശൈശവ വിവാഹം ശരിയായ കാര്യമല്ല. എന്നാൽ ഇപ്പോൾ എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് ശരിയായ നിലപാട് അല്ലെന്നും കോടതി പറഞ്ഞു. നാലു ദിവസത്തിനിടെ 3000ത്തിൽ അധികം പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരിൽ അസമിൽ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.
വർഷങ്ങൾ പഴക്കമുള്ള കേസുകൾ പുറത്തായതിനാൽ പോലീസ് നടപടി ചോദ്യം ചെയ്യപ്പെട്ടു, കൂടാതെ ശൈശവ വിവാഹ കേസുകളിൽ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണമോ പോക്സോ നിയമമോ പ്രയോഗിക്കുന്നതിന്റെ നിയമസാധുതയും വിദഗ്ധർ സംശയിക്കുന്നു.












Click it and Unblock the Notifications