ഒരിറ്റ് ജലത്തിനായി കേഴുന്ന മഹാരാഷ്ട്ര
ബീഡ്: ജലക്ഷാമം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കയാണ്. ഒരിറ്റ് ദാഹ ജലത്തിനുവേണ്ടി കിണറ്റില്‍ വരെ ഇറങ്ങേണ്ടി വരുന്ന അവസ്ഥ. ബീഡ് ജില്ലയിലെ കുട്ടികളാണ് സ്‌കൂളില്‍ വരെ പോകാതെ വെള്ളത്തിനായി കിണറുകളില്‍ ഇറങ്ങുന്നത്. ജീവന്‍ പോയാലും ഒരു നേരത്തെ ദാഹം മാറ്റാന്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ഇവിടുത്തെ ജനങ്ങള്‍ പറയുന്നത്.
കിണറുകളുടെ അടിഭാഗത്ത് മാത്രമുള്ള വെള്ളം എടുക്കാനായി ചെറിയ മണ്‍കുടങ്ങളുമായാണ് കുട്ടികള്‍ ഈ സാഹസം കാണിക്കുന്നത്. കുട്ടികളെ കയറില്‍ കെട്ടിയ ശേഷം കിണറുകളുടെ താഴേക്ക് വിടുന്നത് അവരുടെ മാതാപിതാക്കളും. ഇത്തരം അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ജീവന്‍ പണയം വച്ചുള്ള ഈ വെള്ളം നിറയ്ക്കല്‍ മൂന്നു വര്‍ഷമായി തുടരുകയാണ്.

മാതാപിതാക്കളുടെ ഈ അനാസ്ഥ അധികൃതര്‍ കാണുന്നു പോലും ഇല്ല. കുടങ്ങള്‍ കെട്ടി കിണറ്റില്‍ ഇട്ട് വെള്ളം കിട്ടാതെ വന്നപ്പോഴാണ് കുട്ടികളെ ഇവര്‍ കിണറ്റിലേക്ക് ഇറക്കുന്നത്. സ്‌കൂളില്‍ പോലും പോകാനാവതെയാണ് കുട്ടികള്‍ ഇത്തരം അപകടം പിടിച്ച രീതിയിലുള്ള ജല ശേഖരണം നടത്തുന്നത്. തങ്ങളുടെ അവസ്ഥ വളരെ കഷ്ടമാണെന്നും മാതാപിതാക്കള്‍ തങ്ങളെ സ്‌കൂളിലേക്ക് അയക്കുന്നില്ലെന്നുമാണ് ഇവിടുത്തെ കുട്ടികളുടെ പരാതി.
മഹാരാഷ്ട്രയിലെ ബീഡ് കേന്ദ്ര ഗ്രാമ വികസന മന്ത്രി പങ്കജാ മുണ്ഡെയുടെ നിയോജക മണ്ഡലമായിട്ടും കാലങ്ങളായി ഇവിടങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ മാസം മാത്രമേ ഇവിടെയുള്ള കിണറുകളില്‍ വെള്ളം ഉണ്ടാകാറുള്ളൂ. ദൂരങ്ങളില്‍ പോയാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിച്ചു കൊണ്ടുവരുന്നത്.












Click it and Unblock the Notifications