കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ അനങ്ങാന്‍ സമ്മതിക്കില്ലേ ചൈന? മസൂദ് അസ്ഹറിനെ തീവ്രവാദിയാക്കാന്‍ അനുവദിക്കില്ല

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബീജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ മോശമായി വരികയാണെന്ന് പറയേണ്ടി വരും. സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ പാകിസ്താനെ ചൈന സഹായിക്കും എന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു നീക്കത്തിന് വിലങ്ങ് തടിയാകാന്‍ പോവുകയാണ് ചൈന. പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Mazood azhar

ഇത് ആദ്യമായിട്ടല്ല ചൈന മസൂദ് അസ്ഹറിന് അനുകൂലമായ നിലപാട് എടുക്കുന്നത്. മുമ്പും ഐക്യരാഷ്ട്രസഭ സമിതിയില്‍ ചൈന ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ജെയ്‌ഷെ മുഹമ്മദ് നേതാവായ മസൂദ് അസ്ഹറിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാണ് ഇന്ത്യയുടെ ആവശ്യം.

മസൂദ് അസ്ഹറിനെതിരെ ഇന്ത്യ ശക്തമായ തെളിവുകള്‍ നേരത്തേ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ ഒന്നും അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദും മസൂദ് അസ്ഹറും ആണ് എന്നാണ് ഇന്ത്യയുടെ വാദം. യുഎന്‍ സമിതിയില്‍ സാങ്കേതിത പറഞ്ഞുകൊണ്ടായിരുന്നു നേരത്തെ ചൈന ഇന്ത്യന്‍ നീക്കത്തെ തടഞ്ഞത്.

English summary
China on Tuesday hinted at blocking a UN ban on Pakistan-based JeM leader Masood Azhar once again, saying that disagreements continue to prevail in the UN Committee related to terrorism issues in this particular case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X