കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണമില്ല; സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം സിഐഡി അന്വേഷിക്കും. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ആവശ്യം യെഡിയൂരപ്പ സര്‍ക്കാര്‍ പരിഗണിച്ചില്ല. സിഐഡി അന്വേഷണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച വൈകീട്ട് ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Yeddi

വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞദിവസം 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പണം കൈമാറുന്നതിന് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജലീല്‍ (42), നൗസീന്‍ (23) എന്നിവരാണ് പോലീസ് വെടിയേറ്റ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. പ്രക്ഷോഭം അക്രമാസക്തമായതാണ് പോലീസ് വെടിവയ്പ്പിന് പറഞ്ഞ കാരണം. ഒമ്പതു പേര്‍ക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികില്‍സയിലാണ്. ശനിയാഴ്ച നഗരത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പോലീസ് വെടിവയ്പ്പും സംഘര്‍ഷവും സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
What is NRC and CAA? | Oneindia Malayalam

കര്‍ഫ്യൂവില്‍ ശനിയാഴ്ച ഇളവ് വരുത്തിയിരുന്നു. മംഗളൂരു നഗരത്തില്‍ ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. നഗരം സാധാരണ നിലയിലേക്ക് എത്തി. രണ്ടു പേരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നാണ് അവരുടെ ആശങ്ക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായും വിവിധ മത നേതാക്കളുമായും യെഡിയൂരപ്പ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

English summary
CID will Probe Mangaluru police Firing: No judicial inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X