കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമുതല്‍ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തം; പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും മോദി

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട നടപടിയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി ശരിയോ തെറ്റോയെന്ന് പ്രതിഷേധകര്‍ ആത്മപരിശോധന നടത്തണമെന്ന് മോദി പറഞ്ഞു. ലഖ്നൗവില്‍ അടല്‍ ബിഹാരി വാജ്പേയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.

ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ചവരോട് തനിക്ക് പറയാനുള്ളത് നിങ്ങള്‍ ചെയ്ത നടപടി ശരിയാണോ തെറ്റാണോയെന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂവെന്നാണ്. നിങ്ങളുടെ കുട്ടികള്‍ കൂടി അനുവഭിക്കേണ്ട പൊതുമുതലുകളുമാണ് നിങ്ങള്‍ തന്നെ നശിപ്പിച്ചത്, മോദി പറഞ്ഞു. സുരക്ഷിതമായ ജീവിതം പൗരന്‍റെ അവകാശമാണ്. എന്നാല്‍ പൗരന് സംരക്ഷണം നല്‍കുന്ന നിയമ വ്യവസ്ഥകളേയും പോലീസ് സംവിധാനങ്ങളേയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് പൗരന്‍റെ ഉത്തരവാദിത്തമാണെന്നും മോദി വ്യക്തമാക്കി.

modi

പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്നത് യുപിയിലാണ്. 16 ഓളം പേരാണ് പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. അതേസമയം പ്രതിഷേധത്തിനിടെ സര്‍ക്കാനുണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകുടം 28 പേര്‍ക്ക് നോട്ടീസ് അയച്ചു.

പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും സര്‍ക്കാര്‍ വസ്തുവകകള്‍ കേടുവരുത്തിയെന്നും ചൂണ്ടിക്കാട്ടിരാംപൂര്‍ ജില്ലാ ഭരണകുടമമാണ് 15 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നോട്ടീസ് അയച്ചത്.

English summary
Citizens' Responsibility To Take Care Of Public Property": PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X