പൗരത്വ ഭേദഗതി നിയമം: എങ്ങനെ അപേക്ഷിക്കാം? ആർക്കൊക്കെ പൗരത്വം ലഭിക്കും? കേന്ദ്രം പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ശക്തം. നിയമത്തിന്റെ ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. എന്നാല്‍ ആരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും എന്നെല്ലാമുള്ള വ്യക്തത കൂടുതലായി ലഭിക്കേണ്ടതുണ്ട്.
നിലവില്‍ ഭേദഗതി പ്രകാരം ചില കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു പൗരത്വ നിയമം. ചിലര്‍ വിഭാഗങ്ങളെ പൗരത്വ നിയമത്തില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിട്ടുമുണ്ട്. അതേസമയം എന്തൊക്കെയാണെന്ന് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ എന്ന് നോക്കാം.

എങ്ങനെ അപേക്ഷിക്കാനാവും?
പൗരത്വ നിയമപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേക വെബ് പോര്‍ട്ടില്‍ സജ്ജമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമം ആയതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കും. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഇതിലൂടെ പൗരത്വം നഷ്ടമാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ആര്‍ക്കെല്ലാം പൗരത്വം ലഭിക്കും?
2014 ഡിസംബര്‍ 31ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന്, എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹിന്ദുക്കള്‍, ജെയിനുകള്‍, ക്രിസ്ത്യാനികള്‍, സിഖുക്കാര്‍, ബുദ്ധിസ്റ്റുകള്‍, പാഴ്സികള്‍ എന്നീ വിഭാഗക്കാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടാവും.
കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ അഞ്ച് വര്‍ഷം വരെയെങ്കിലും ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ ഇത് 11 വര്‍ഷമായിരുന്നു. ഇപ്പോഴത് കുറച്ചിരിക്കുകയാണ്.
ഇളവുകള്‍ ആര്‍ക്കെല്ലാം?
അസം, മേഘാലയ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളാമിത്.
അസമിലെ ആദിവാസി മേഖലയായ കാര്‍ബി ആംഗ്ലോങ്, മേഘാലയയിലെ ഗാരോ ഹില്‍സ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖല ജില്ലകള്‍ എന്നിവയെല്ലാം ഇതില്‍ വരും. രേത്തെ സിഎഎ പാസാക്കിയപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications