കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നു?

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മതപരമായ ആക്രമണങ്ങളില്‍പ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയവര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. 1955 ലെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്.

ഹിന്ദുക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നുവെന്നാണ് ആക്ഷേപം.പല ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, സൗരാഷ്ട്രക്കാര്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എന്നിവര്‍ക്ക് കൂടി വേണ്ടിയാണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങള്‍ വിവരം നല്‍കുന്നു...

മതപരമായ ആക്രമണങ്ങളില്‍

മതപരമായ ആക്രമണങ്ങളില്‍

മതപരമായ ആക്രമണങ്ങളില്‍പ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയവര്‍ക്ക് പൗരത്വം നല്‍കുന്നതിനായി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്.

ഇവര്‍

ഇവര്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, സൗരാഷ്ട്രീയര്‍, സിക്കുകാര്‍, ജൈനമതക്കാര്‍ എന്നിവര്‍ക്ക് കൂടി വേണ്ടിയാണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അടുത്ത വൃത്തങ്ങള്‍ വിവരം നല്‍കുന്നു

ഭേദഗതി

ഭേദഗതി

1955ലെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. ഇതിനായി 1946ലെ വിദേശ നിയമം, ഇന്ത്യയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് പാസ്‌പോര്‍ട്ട് ലഭിയ്ക്കുന്നതിനുള്ള 1920 ലെ നിയമം, 1950 ലെ പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തേണ്ടി വരും

മോദി....

മോദി....

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു

അയല്‍ബന്ധം

അയല്‍ബന്ധം

സര്‍ക്കാരിന്റെ പുതിയ നീക്കം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്

English summary
In a move that will have far-reaching implications in Assam and some parts of north-west India, the Union Home Ministry will amend the Citizenship Act, 1955, to grant citizenship to undocumented migrants who fled religious persecution in Pakistan and Bangladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X