• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പരാതിയുമായി നേതാക്കൾ, പൊട്ടിത്തെറിച്ച് സിന്ധ്യ, വാക്കേറ്റം, കയ്യാങ്കളി

ലഖ്നോ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. വലിയ പ്രതീക്ഷകളോട് മത്സരത്തിനിറങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി പോലും കോൺഗ്രസിനെ കൈവിട്ടു. ആശ്വാസം വിജയം നേടാനായത് സോണിയാ ഗാന്ധിയുടെ റായ് ബറേലിയിൽ മാത്രം.

'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, കേരളത്തിലും ജാഗ്രത

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷമാവുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കൾ പരാതിപ്പെട്ടി തുറന്നതോടെ കാര്യങ്ങൾ വാക്കേറ്റത്തിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

ഉത്തർപ്രദേശിൽ തിരിച്ചടി

ഉത്തർപ്രദേശിൽ തിരിച്ചടി

കോൺഗ്രസിന് തുടർച്ചയായി കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്ന സംസ്ഥാനത്ത് പാർട്ടിക്ക് ഉണർവേകാൻ പ്രിയങ്കാ ഗാന്ധി എത്തിയതോടെ ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തിയത്. വർഷങ്ങൾ നീണ്ട പിണക്കം മറന്ന് സമാജ് വാദി പാാർട്ടിയും ബിഎസ്പിയും കൈകൊടുത്തതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായിരുന്നു.

 പ്രിയങ്കാ ഇഫക്ട് ഇല്ല

പ്രിയങ്കാ ഇഫക്ട് ഇല്ല

സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവും വേറിട്ട പ്രചാരണ രീതികളും കോൺഗ്രസിനെ തുണച്ചില്ല. അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സ്മൃതി ഇറാനിയുടെ വിജയം കോൺഗ്രസിന് കനത്ത തിരിച്ചടിയായി. സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 എണ്ണവും ബിജെപി നേടിയപ്പോൾ 15 ഇടത്ത് മഹാസഖ്യം വിജയിച്ചു. അമേഠിയും കൈവിട്ടതോടെ നിലവിൽ ഒരു സീറ്റ് മാത്രമാണ് ഉത്തർപ്രദേശിൽ കോൺഗ്രസിനുള്ളത്. 2014നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും വോട്ട് വിഹിതം കൂട്ടാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 49.56 ശതമാനം വോട്ടാണ് ബിജെപി നേടിയത്.

 വിലയിരുത്താൻ യോഗം

വിലയിരുത്താൻ യോഗം

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്താനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യ. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബാറും യോഗത്തിൽ പങ്കെടുത്തിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റടുത്ത് രാജ് ബബ്ബാർ രാജി സന്നദ്ധത അറിയിച്ചിരുന്നു.

 മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

യോഗത്തിനിടെ മുതിർന്ന എംഎൽഎ കെകെ ശർമയും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിൽ വാക്കേറ്റമുണ്ടായി. മുതിർന്ന നേതാക്കളുടെ പ്രവർത്തന ഫലമായാണ് പാർട്ടിക്ക് പരാജയം നേരിടേണ്ടി വന്നതെന്നായിരുന്നു ശർമയുടെ ആരോപണം. ഗുലാം നബി ആസാദിനെതിരെ ശർമ ആരോപണം ഉന്നയിച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യ പൊട്ടിത്തെറിക്കു. ഇരുവരും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ ശർമയോട് പുറത്ത് പോകാൻ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെടുകയായിരുന്നു.

 ടിക്കറ്റ് വിറ്റു

ടിക്കറ്റ് വിറ്റു

രാവിലെ 10 മണിമുതൽ യോഗ സ്ഥലത്ത് കാത്ത നിൽക്കുകയാണ്. എന്നാൽ 3 മണിയോട് കൂടി മാത്രമാണ് യോഗം തുടങ്ങിയത്. യോഗ്യരായ നേതാക്കളോട് വേണ്ട കൂടിയാലോചനകൾ നടത്താതെ തീരുമാനമെടുക്കുന്ന നേതൃത്വമാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദികൾ. ഗുലാം നബി ആസാദിനെ കുറിച്ച് തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് സിന്ധ്യയോട് പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവിക്കൊള്ളാൻ തയാറായില്ല. ഗുലാം നബി ആസാദ് പണം വാങ്ങിയാണ് സീറ്റ് വിറ്റതെന്നതടക്കമുള്ള ആരോപണമാണ് ശർമ ഉന്നയിക്കുന്നത്.

പരാതികൾ

പരാതികൾ

ഗാസിയാബാദ് കോൺഗ്രസ് അധ്യക്ഷൻ ഹരേന്ദ്ര കസാന കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡോളി ശർമയ്ക്കെതിരെ ആരോപണം ഉന്നയിച്ചു. ഇതോടെ ഡോളി ശർമയുടെ പിതാവ് നരേന്ദ്ര ഭർദ്വാജും കസാനയും തമ്മിൽ വാക്കേറ്റം ഉണ്ടായി. വർഗീയതയും, മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർത്ഥികളും, താഴേത്തട്ടിൽ സംഘടനാ സംവിധാനം തകർന്നതുമാണ് തോൽവിക്ക് കാരണമെന്ന് നേതാക്കൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ റായ് ബറേലിയിലും യോഗങ്ങൾ നടത്തുന്നുണ്ട്.

കനത്ത പ്രതിസന്ധി

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഭിന്നത അതിരൂക്ഷമായി തുടരുകയാണ്. നേരത്തെ ഹരിയാനയിൽ തിരഞ്ഞടുപ്പ് പരാജയം വിലയിരുത്താനായി വിളിച്ച യോഗത്തിലും നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു.

English summary
Clash between congress leaders in review meeting called by Jyotiraditya Scindia. Congress MLA KK sharma accused Gulam Nabi Azad of selling tickets and he criticized the working style of jyotiradtya Scindia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more