കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂർ ശിശു മരണം; ഡോ കഫീൽ ഖാൻ നിരപരാധിയെന്ന് അന്വേഷണ റിപ്പോർട്ട്; യോഗി സർക്കാർ പ്രതിക്കൂട്ടിൽ

Google Oneindia Malayalam News

ലഖ്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ. കഫീൽ ഖാൻ നിരപരാധിയാണെന്ന് അന്വേഷണ റിപ്പോർട്ട്. ഗൊരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ അറുപതോളം കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും 9 മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തരുന്നു. രണ്ട് വർഷത്തോളം കഫീൽ ഖാനെ വേട്ടയാടുന്ന നടപടിയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതാണ് അന്വേഷണ റിപ്പോർട്ട്.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി; ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരംമരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി; ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

2017ൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അഴിമതിയോ കൃത്യവിലോപമോ കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് എൻസൈഫാലിറ്റീസ് വാർഡിന്റെ നോഡൽ ഓഫീസർ കഫീൽ ഖാൻ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അവധിയിൽ ആയിരുന്നിട്ടും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 500 ജംബോ ഓക്സിജൻ സിലിണ്ടറുകൾ അദ്ദേഹം സ്വന്തം സ്വാധീനം ഉപയോഗിച്ച് അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

kafeel

ആശുപത്രിയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചുമതലയും കഫീൽ ഖാന് ഇല്ലായിരുന്നുവെന്നും ആഗസ്റ്റ് 10-12 ദിവസങ്ങളിലായി 54 മണിക്കൂറോളം ആശുപത്രിയിൽ ലിക്വിഡ് ഓക്സിജന്റെ അഭാവം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ നിരപരാധിത്യം എന്നെങ്കിലും തെളിയുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് കഫീൽ ഖാൻ പ്രതികരിച്ചു.

കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. 9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

English summary
Clean chit to Kafeel Khan in Gorakhpur child deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X