കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വ്യാപനത്തിന് പിന്നില്‍ പച്ചക്കറി വില്‍ക്കുന്നവര്‍... പ്രചാരണം ഇങ്ങനെ, സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വ്യാപനത്തില്‍ പല വിധത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് പച്ചക്കറി വില്‍ക്കുന്നവരില്‍ നിന്നാണ് കൊറോണ എല്ലാവരിലേക്കും പകരുന്നുവെന്ന പ്രചാരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ഓഡിയോ ക്ലിപ്പാണ് ഈ പ്രചാരണത്തിന് കാരണം. വൈറലായിരിക്കുകയാണ് ഈ ക്ലിപ്പ്. പച്ചക്കറികളിലും പഴങ്ങളിലും തുപ്പുകയോ നക്കി തുടയ്ക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവര്‍ കൊറോണ വ്യാപിക്കുന്നതിന് കാരണമാകുന്നതെന്നും ഈ ക്ലിപ്പില്‍ പറയുന്നു. അതേസമയം ഇതുവരെ അത്തരമൊരു കണ്ടെത്തലുകള്‍ നടന്നിട്ടില്ല. പച്ചക്കറിയില്‍ നിന്ന് കൊറോണ പടര്‍ന്നതായും റിപ്പോര്‍ട്ടില്ല. ഈ ക്ലിപ്പ് ശരിക്കും വ്യാജമാണ്.

Recommended Video

cmsvideo
ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് പിന്നില്‍ പച്ചക്കറി വില്‍ക്കുന്നവരോ ? അതോ
1

അതേസമയം ഈ ക്ലിപ്പ് വളരെയധികം ദോഷം ചെയ്യുന്നതാണ്. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കൂടിയാണ് ഇവര്‍ പച്ചക്കറി വില്‍പ്പന നടത്തുന്നത്. ഇതിനെതിരെ വ്യാജ പ്രചാരണം നടത്തുന്നത് തീര്‍ത്തും ശരിയല്ലാത്ത കാര്യമാണ്. കൊറോണ രോഗ ബാധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പോലീസിനും വരെ വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇവര്‍ കൊറോണ മുന്‍നിരയില്‍ നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നവരാണ്. അനാവശ്യമായുള്ള ഭയത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ പോലും തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

രോഗം ഭേദമായവര്‍ പോലും സമൂഹത്തില്‍ നിന്ന് കടുത്ത രീതിയിലുള്ള വിവേചനം നേരിടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗം ഇവരില്‍ നിന്നെല്ലാം പകരുമെന്ന പൊതുബോധം ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക മതവിഭാഗം കൊറോണയുടെ സമൂഹ വ്യാപനത്തിന് പിന്നിലുണ്ടെന്ന് വരെയെത്തി പ്രചാരണം. അതേസമയം തന്നെ ചില മേഖലകളെ കൊറോണ ബാധിത മേഖലയായി ചിത്രീകരിച്ചും പ്രചാരണമുണ്ട്. ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ മാത്രമുള്ള നീക്കമാണിത്. ഇതിലൂടെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്തുക, അവരെ ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളും സജീവമാകും.

നേരത്തെ തന്നെ വ്യാജ വാര്‍ത്തകള്‍ കൊറോണ കാലത്ത് വലിയ ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതും, സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതും അത്യാവശ്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ക്കും ഈ അവസരത്തില്‍ ജനങ്ങളില്‍ നിന്നാണ് പിന്തുണ വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞതും ഇത് തന്നെയാണ്. എന്നാല്‍ ഇത്തരം ആളുകള്‍ വേര്‍തിരിച്ച് ആക്രമിക്കുന്നത് രോഗ വ്യാപനം ശക്തമാക്കാനാണ് സഹായിക്കുക. അവശ്യ സാധനങ്ങള്‍ നമുക്ക് ലഭ്യമാക്കി തരുന്നവരെ ആക്രമിച്ചാല്‍, അത് സമൂഹത്തെയും കൊവിഡിനെതിരായ നമ്മുടെ പോരാട്ടത്തെയും ദുര്‍ബലമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

English summary
clip claiming vegetable vendors are spreading covid 19 is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X