ജയലളിത സംസാരിച്ചു തുടങ്ങി; ഫോട്ടോവെച്ച് മന്ത്രിസഭാ യോഗം
മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരുന്നിരുന്ന സീറ്റില്‍ പനീര്‍ശെല്‍വം ഇരുന്നില്ല. ജയലളിതയുടെ ഫോട്ടോ തന്റെ സീറ്റിനു മുന്നില്‍ സ്ഥാപിച്ചതിന് ശേഷമാണ് പനീര്‍ശെല്‍വം ഇരുന്നത്.
ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അസാന്നിധ്യത്തില്‍ അവരുടെ ഫോട്ടോവെച്ച് മന്ത്രിസഭാ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ഒ. പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രിസഭയിലെ 32 പേര്‍ പങ്കെടുത്ത യോഗം രാവിലെ 9.30 നു തുടങ്ങി 10.30 ന് അവസാനിച്ചു.
ജയലളിത അപ്പോളോ ആശുപത്രിയിലായതിന് ശേഷം ആദ്യമായാണ് തമിഴ്‌നാട് മന്ത്രിസഭായോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലും കാവേരി വിഷയമാണ് പ്രധാന അജന്‍ഡയായത്. മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരുന്നിരുന്ന സീറ്റില്‍ പനീര്‍ശെല്‍വം ഇരുന്നില്ല. ജയലളിതയുടെ ഫോട്ടോ തന്റെ സീറ്റിനു മുന്നില്‍ സ്ഥാപിച്ചതിന് ശേഷമാണ് പനീര്‍ശെല്‍വം ഇരുന്നത്.

അതിനിടെ ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആളുകളോട് സംസാരിച്ചു തുടങ്ങിയതായി എഐഎഡിഎംകെ നേതാവ് സി പൊന്നരിയന്‍ അറിയിച്ചു. ജയലളിത വളരെവേഗത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും പൊന്നരിയന്‍ പറയുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോക്ടറോട് ജയലളിത നന്ദി അറിയിച്ചതായും പൊന്നരിയന്‍ അവകാശപ്പെട്ടു.
10 ദിവസം കൂടി ജയലളിത ആശുപത്രിയില്‍ കഴിയേണ്ടതായി വരും. കരളിന് അണുബാധയേറ്റ ജയലളിതയ്ക്ക് ശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ അവര്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും പൊന്നരിയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications