Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും നന്ദി'; കാശ്മീര്‍ മുഖ്യമന്ത്രി വിവാദത്തില്‍

ശ്രീനഗര്‍: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കാശ്മീരില്‍ അധികാരത്തിലേറിയ പിഡിപി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ആദ്യ ദിനം തന്നെ വിവാദത്തില്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാക്കിസ്ഥാനും തീവ്രവാദ സംഘടനകള്‍ക്കും നന്ദിപറഞ്ഞതാണ് മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയിരിക്കുന്നത്.

കാശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കാന്‍ അനുവദിച്ചതില്‍ പാക് സര്‍ക്കാരിനും ഭീകര സംഘടനകള്‍ക്കും ഹുറിയത്ത് കോണ്‍ഫറണ്‍സിനും നന്ദി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവം സര്‍ക്കാരിലെ സഖ്യകക്ഷിയായ ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.

mufti-mohammad-sayeed

സമാധാന അന്തരീക്ഷം സൃഷ്ടിച്ചത് പാക്കിസ്ഥാനും തീവ്രവാദികളുമായിരുന്നെങ്കില്‍, എന്തായിരുന്നു സൈന്യത്തിന്റെ പങ്കെന്ന് ബിജെപി വ്യക്തമാക്കണമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് പിഡിപിയും ബിജെപിയും സഖ്യമായി കാശ്മീര്‍ ഭരിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പിഡിപിയുമായി സഖ്യത്തിലേര്‍പ്പെട്ടെങ്കിലും കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന നിയമത്തോട് താത്പര്യമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ബിജെപി തങ്ങളുടെ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും അതില്‍ മാറ്റം വരുത്തിയിട്ടെന്നും അദ്ദേഹം ഹൈദരാബാദില്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+