കൽക്കരി ഖനി അഴിമതി കേസ്; ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിൽ പരിശോധന

റായ്പൂർ: കൽക്കരി ഖനി അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിൽ റെയ്ഡ്. എട്ട് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റായ്പൂരിൽ കോൺഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് റെയ്ഡ് നടന്നത്.
തിങ്കളാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ഭിലായ് (ദുർഗ് ജില്ല) എംഎൽഎ ദേവേന്ദ്ര യാദവ്, ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറർ രാംഗോപാൽ അഗർവാൾ, ഛത്തീസ്ഗഡ് സ്റ്റേറ്റ് ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ സുശീൽ സണ്ണി അഗർവാൾ, പാർട്ടിയുടെ സംസ്ഥാന വക്താവ് ആർപി സിങ് എന്നിവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
മറ്റ് പാർട്ടി നേതാക്കളുടെ സ്ഥലങ്ങളിലും റെയ്ഡ് നടന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ ഇഡി റെയ്ഡിൽ ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. റായ്പൂരിൽ നടക്കാനിരിക്കുന്ന കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തെ ബിജെപി ഭയക്കുന്നുവെന്നും അതിനെ തടയാൻ കേന്ദ്ര ഏജൻസിയെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications