Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഘവന് കുരുക്ക് മുറുകുന്നു; ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന നടത്തും, തെളിയിക്കപ്പെട്ടാല്‍ അയോഗ്യത?

Recommended Video

cmsvideo
    ഫോറന്‍സിക് പരിശോധന വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് | Oneindia Malayalam

    കോഴിക്കോട്: അഗ്രീന്‍ കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലായൊണ് കോണ്‍ഗ്രസ് എംപിയും കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി എംകെ രാഘവനെതിരെ പുതിയ അഴിമതി ആരോപണമുയര്‍ത്തി ടിവി9 ഭാരത് വര്‍ഷിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

    തന്റെ സംഭാഷണം ഡബ്ബ് ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും സംഭാഷണം തന്റേതല്ലെന്ന് പൂര്‍ണ്ണമായി വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുമില്ല. ഇതോടെ ശരിക്കും വെട്ടിലായത് കോഴിക്കോടെ യുഡിഎഫ് നേതൃത്വമാണ്. അതിനിടെ എംകെ രാഘവനെതെിരായി ഉയര്‍ന്ന ആരോപണത്തില്‍ ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും..

    ഒളിക്യാമറ ദൃശ്യങ്ങള്‍

    ഒളിക്യാമറ ദൃശ്യങ്ങള്‍

    ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഇടപെട്ടിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ടീക്കാറാം മീണ അഭിപ്രായപ്പെട്ടു.

    റിപ്പോര്‍ട്ട് തേടി

    റിപ്പോര്‍ട്ട് തേടി

    ആരോപണത്തില്‍ കോഴിക്കോട് ജില്ല കളക്ടറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതനുസരിച്ച് ആരോപണത്തില്‍ പ്രാഥമിക പരിശോധന നടത്തിയ കളക്ടർ ശീറാം സാംബശിവ റാവു ഇന്ന് കമ്മീഷന്‍ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കും.

    കളക്ടര്‍ ഉന്നയിക്കുന്നത്

    കളക്ടര്‍ ഉന്നയിക്കുന്നത്

    ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ആവ്യശ്യമാണ് റിപ്പോര്‍ട്ടില്‍ കളക്ടര്‍ ഉന്നയിക്കുന്നത്. രാഘവന്‍ വീശദീകരിക്കുന്നത് പോലെ ശബ്ദദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണോയെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും.

    ചാനലിനോട് ആവശ്യപ്പെട്ടേക്കും

    ചാനലിനോട് ആവശ്യപ്പെട്ടേക്കും

    ഫോറന്‍സിക് പരിശോധനക്ക് സമര്‍പ്പിക്കാനായി എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചാനലിനോട് ആവശ്യപ്പെട്ടേക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

    വീഡിയോയുടെ ആധികാരികത

    വീഡിയോയുടെ ആധികാരികത

    വാര്‍ത്തയ്ക്ക് അടിസ്ഥാനമായ വീഡിയോ കളക്ടര്‍ പരിശോധിക്കുകയും വീഡിയോയില്‍ എംപി നടത്തിയ സംഭാഷണങ്ങള്‍ അതേ പോലെ പകര്‍ത്തുകയും ചെയ്തെങ്കിലും വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തണം എന്നുണ്ടെങ്കില്‍ ഒറിജിനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചേ മതിയാവൂ എന്നാണ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

    അയോഗ്യനാക്കപ്പെട്ടേക്കും

    അയോഗ്യനാക്കപ്പെട്ടേക്കും

    ഒളിക്യാമാറ ദൃശ്യങ്ങള്‍ സത്യമാണെന്നും രാഘവന്‍ പണം ആവശ്യപ്പെട്ടെന്നും തെളിഞ്ഞാല്‍ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹം അയോഗ്യനാക്കപ്പെട്ടേക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശയോടെ പരാതി നടപടിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.

    പരാതിയുമായി രംഗത്ത്

    പരാതിയുമായി രംഗത്ത്

    അതേസമയം തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റിയും എംകെ രാഘവനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

    പ്രതിച്ഛായ

    പ്രതിച്ഛായ

    പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി കോഴിക്കോട് മണ്ഡലത്തില്‍ രാഘവന്‍ നേടിയ മേല്‍ക്കൈ കോഴ ആരോപണത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. രാഘവന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള യുഡിഎഫ് പ്രചരണം.

    എങ്ങനെ പ്രതിരോധിക്കും

    എങ്ങനെ പ്രതിരോധിക്കും

    സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ന്ന ആരോപണം എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് യുഡിഎഫ്. ശക്തനായ എതിരാളി വന്നതിന് പുറമെ കോഴആരോപണം കൂടി പുറത്തുവന്നതോടെ മണ്ഡലം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് യുഡിഎഫില്‍ പ്രകടമാണ്.

    കെട്ടിച്ചമച്ചതാണ്

    കെട്ടിച്ചമച്ചതാണ്

    ആരോപണത്തെ എങ്ങനെ പ്രതിരോധിക്കുന്നതിനായി ഇന്നലെ കോഴിക്കോട് ഡിസിസി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനവും പരാജയമായി. ആരോപണം കെട്ടിച്ചമച്ചതാണെന്ന് രാഘവന്‍ വ്യക്തമാക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇടതുപക്ഷത്തിന് ഇത് മേല്‍ക്കൈ നേടികൊടുക്കുമെന്നാണ് വിലയിരിത്തുന്നത്.

    ലോക്സഭ തിരഞ്ഞെടുപ്പ്: കോഴിക്കോടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+