Get Updates
Get notified of breaking news, exclusive insights, and must-see stories!

മതധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷനെ ഗുജറാത്ത് പിരിച്ചു വിട്ടു.

അഹമ്മദാബാദ്: ഗുജറാത്തില്‍ മതധ്രുവീകരണം വ്യാപകമാണെന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെ പിരിച്ചു വിട്ടു. സര്‍ക്കാര്‍ നിയോഗിച്ച് ഏകാംഗ കമ്മീഷന്‍ ആറു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരാജയപ്പെട്ടതാണ് പിരിച്ചുവിടാന്‍ കാരണം.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് കമ്മീഷന്റെ ആരോപണം. വസ്തുതകള്‍ മറച്ചു വെക്കാന്‍ ഭരണ കക്ഷിയായ ബിജെപി മനപ്പൂര്‍വ്വം കാര്യങ്ങള്‍ നീട്ടിയതാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

Gujarat Map

2009 ജുലൈ മൂന്നിനാണ് റിട്ട. ജസ്റ്റിസ് ബിജെ സേത്‌നയെ അന്വേഷണത്തിന് നിയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2011 ജനുവരി 31ന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് നാലുതവണ കാലാവധി നീട്ടി നല്‍കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പിരിച്ചു വിട്ടത്.

കമ്മീഷന്റെ കാലാവധി നീട്ടാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതായി കമ്മീഷന്‍ ആക്ടിങ് സെക്രട്ടറി കെഎം ഭവ്‌സര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഒന്നംഘട്ടം പൂര്‍ത്തിയായിരുന്നതായും അന്വേഷമം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജെ സേത്‌ന വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+