'സ്‌കൂളുകളിൽ ഡ്രസ് കോഡ് വേണം, ഇത് കുട്ടികളിൽ ഏകതാ മനോഭാവം വളർത്തും' ; ആർഎസ്എസ്
ഗാന്ധിനഗർ: കുട്ടികളിൽ ഏകതാബോധം വളർത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ ഡ്രസ് കോഡ് വേണമെന്ന് ആർഎസ്എസ് നേതാവ്. രാജ്യത്ത് ഹിജാബ് വിവാദം ഏറെ ചർച്ചയാകുന്നതിനിടെയാണ് ആർഎസ്‌എസ് നേതാവ് നിലപാട് വ്യക്തമാക്കിയത്. ആർഎസ്‌എസ് ദേശിയ എക്‌സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് നർമദ ജില്ലയിലെ എക്‌ത നഗറിൽ സംഘടിപ്പിച്ച മുസ്ലീം രാഷ്‌ട്രീയ മഞ്ചിൽ സംസാരിക്കുമ്പോൾ നിലപാട് വ്യക്തമാക്കിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് ഹിജാബ് വിവാദം ആരംഭിച്ചിരിക്കുന്നതെന്നും കുട്ടികൾ ഒരു ഏകത്വ മനോഭാവം സൃഷ്‌ടിക്കുന്നതിന് സ്‌കൂളുകളിൽ ഡ്രസ് കോഡ് ആവശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചടങ്ങുകൾക്ക് അനുസരിച്ച് വ്യത്യസ്‌തങ്ങളായ വസ്‌ത്രങ്ങൾ നാം ധരിക്കാറുണ്ട്. വീട്ടിലിരിക്കുമ്പോൾ ഒരു വസ്‌ത്രരീതിയും പുറത്തേക്ക് പോകുമ്പോൾ മറ്റൊരു വസ്‌ത്ര രീതിയുമാണ്. സന്തോഷ സമയത്തും സങ്കടങ്ങളിലും വസ്‌ത്രരീതി സ്വാഭാവികമായും മാറും. പെൺമക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്താനും രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കാനുമാണ് ഇത്തരത്തിലൊരു വിവാദം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. ഖുറാൻ സൂക്തം ഉരുവിട്ടുകൊണ്ടായിരുന്നു അദ്ദേഹം ജീവിത വ്യവസ്ഥയെ ബഹുമാനിക്കണം എന്ന ആശയം മുന്നോട്ട് വച്ചത്. ഓരോരുത്തർക്കും അവരവരുടേതായ ദീൻ ഉണ്ടെന്നും ഒരാൾ മറ്റൊരാളുടെ ജീവിത സാഹചര്യത്തിൽ കയറി ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.

ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂളുകളിലെയും കോളജുകളിലെയും ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്‌ത് മുസ്ലീം വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു കർണാടക ഹൈക്കോടതിയുടെ വിധി. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. . ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ച് രണ്ടു ദിവസത്തെ വാദം കേട്ട ശേഷം ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടുകയായിരുന്നു.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതോടെ ആറ് വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു. ഇവരെ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരത്തിന് ഇറങ്ങി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് പടര്‍ത്തിയത്.

ഉഡുപ്പി കോളജില്‍ സമരരംഗത്തുണ്ടായിരുന്ന ആറുപേർ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹർജിയിൽ വാദം കേട്ടുതുടങ്ങിയത്. ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications