ഇന്ത്യയിൽ 2015ല്‍ ഇതുവരെ 330 വര്‍ഗീയ സംഘര്‍ഷങ്ങള്‍
ദില്ലി: ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. 2015 ലെ ആദ്യത്തെ ആറ് മാസങ്ങളിലായി രാജ്യത്ത് 330 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ കൂടുതലാണ് ഇവ. ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 51 പേര്‍ക്ക് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ജീവന് നഷ്ടമായി.
2015 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. 2014 ല്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ രാജ്യത്ത് നടന്നത് 252 സംഘര്‍ഷങ്ങളാണ്. ഈ വര്‍ഷം ഇതുവരെയായി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 51 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 1092 പേര്‍ക്ക് പരിക്കുപറ്റി. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം 33 ആയിരുന്നു.

2014 ല്‍ രാജ്യത്ത് 644 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 95 പേര് കൊല്ലപ്പെട്ടു. 1921 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷ ഉണ്ടായത്. 68 കലാപങ്ങളിലായി 10 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 2014 ല്‍ 133 കലാപങ്ങളിലായി 26 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജീവന് നഷ്ടപ്പെട്ടത്. ബിഹാറില്‍ ഇതുവരെയായി 41 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബി ജെ പി ഭരിക്കുന്ന ഗുജറാത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു സംസ്ഥാനം. 2015 ല്‍ ഇതുവരെയായി ഇവിടെ 25 കലാപങ്ങള്‍ ഉണ്ടായി. 7 പേര് കൊല്ലപ്പെട്ടു. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 59 കലാപങ്ങള്‍ നടന്നു. 4 പേര് കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ ഇതുവരെയായി ഈ വര്‍ഷം 36 കലാപങ്ങളുണ്ടായി.
-
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ











Click it and Unblock the Notifications